Yeshuve dhyanikkumpol njaan
Song
- Malayalam
1 യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ സന്തുഷ്ട മാനസൻ
ഏറ്റവും ആനന്ദം അവൻ എത്ര മനോഹരൻ2 ഹൃദയം അതിന്നീവണ്ണം മാധുര്യം ഏറുന്ന
യാതൊരു നാമമില്ല സ്വർ-ഭൂതലങ്ങളിലും3 പ്രിയം ഏറുന്ന നാമമേ ഈയുലകിൽ വന്നു
സ്വന്തരക്തം അതാലെന്നെ വീണ്ടരുമ നാഥൻ4 സൗരഭ്യം ഉള്ള നാമമേ പാരിൻ ദുഃഖങ്ങളിൽ
ആശ്വാസം ഏകുന്ന നാമം വിശ്വാസിക്കെപ്പോഴും5 തന്നോടുള്ള സംസർഗം പോൽ ഇന്നിഹത്തിൽ ഒരു
ഭാഗ്യാനുഭവം ഇല്ലതു സ്വർഗം തന്നേ നൂനം
This song has been viewed 2310 times.
