Bhayam lesham vendiniyum mama

Malayalam
ഭയം ലേശം വേണ്ടിനിയും മമ യേശു എൻ അഭയം

Song

  • Malayalam

    ഭയം ലേശം വേണ്ടിനിയും
    മമ യേശു എൻ അഭയം
    വൻ തുമ്പ നേരത്തിലും
    യേശു താൻ എന്നോടിരിക്കും

    1 കണ്മണിപോലെന്നെ സൂക്ഷിച്ചു
    ഉള്ളം കൈയ്യിലെന്നെ വരച്ചു
    പരനറിയാതെ ഒന്നും വന്നതില്ല
    തിരുമാർവ്വതിൽ ചാരിടും ഞാൻ;- ഭയം...

    2 കർത്തനോടെത്തു ഞാൻ നടന്നു
    നിത്യ ശാന്തിയെന്നിൽ പകർന്നു
    വെളിപ്പാടിനാൽ ദിനവും-വിശുദ്ധമാം
    വഴികളിൽ നയിച്ചിടുമേ;- ഭയം...

    3 കഷ്ടങ്ങൾ നഷ്ടങ്ങൾ വന്നാലും
    യോർദ്ദാൻ കരകവിഞ്ഞൊഴുകിയാലും
    ഏലിയാവിൻ ദൈവത്താൽ-ശത്രുവിന്മേൽ
    ജയഭേരി മുഴക്കിടുമേ;- ഭയം...

    4 എത്രയോ അത്ഭുത നന്മകൾ
    കർത്തൻ ചെയ്തതു നിനച്ചിടുകിൽ
    ഇതുവരെ ശുഭമായ് നടത്തിയോൻ
    ഇനിമേലും നടത്തിടുമേ;- ഭയം...

  • English

    bhayam lesham vendiniyum
    mama yeshu en abhayam
    van thumpa nerathilum
    yeshu thaan ennodirikkum

    1 kanmanipolenne sukshichu
    ullam kayilenne varachu
    para’nariyathe onnum vannathilla
    thiru marvathil charidum njaan;-

    2 karthanodothu njaan nadannu
    nithya shanthiyennil pakarnnu
    velippadinal dinavum-vishuddhamam
    vazhikalil nayichidume;-

    3 kashdangal nashdangkal vannalum
    yorddan kara’kvinjozhukiyalum
    ealiyavin daivathal-shathruvinmel
    jayabheri muzhakkidume;-

    4 ethrayo athbutha nanmakal
    karthan chayithathu ninachidukil
    ithuvare subhamaayi nadathiyon
    inimelum nadathidume;-

Song added on : September 15, 2020
This song has been viewed 6247 times.

Rate This Song

YouTube Videos