Daivathin thirunamathal
Song
- Malayalam
1 ദൈവത്തിൻ തിരുനാമത്താൽ
വിളിക്കപ്പെട്ടവരെ
ദൈവത്തിൻ ജനം നമ്മൾ
മനം തിരിഞ്ഞീടാം വിശുദ്ധിയോടെആത്മാവോടെ
ദൈവത്തെ ആരാധിക്കാം
ആത്മഫലം നിറയട്ടെ
ദൈവനാമം ഉയർന്നീടട്ടെ2 തന്നെത്താൻ താഴ്ത്തിടാം
തിരുമുഖം അന്വേഷിക്കാം
പ്രാർത്ഥിക്കാം പ്രവർത്തിക്കാം
പാപങ്ങൾ ഏറ്റു പറഞ്ഞീടാം3 കാഹളനാദം കേൾക്കാറായ്
ഉണരാം ഒരുങ്ങിടാം
നിർമലരായ് മുന്നേറിടാം
സഭയെ ചേർത്തിടാറായ്
This song has been viewed 486 times.