Vazhtheedum njaan vanangeedum
Song
- Malayalam
1 വാഴ്ത്തീടും ഞാൻ വണങ്ങീടും ഞാൻ
അനുഗ്രഹങ്ങൾ തരും യേശുവിനെ
ആരാധിക്കും ഞാൻ സ്തുതിച്ചീടും ഞാൻ
ആരാധനയ്ക്കു യോഗ്യൻ യേശുവിനെഎൻ മനമേ യഹോവയെ സ്തുതിക്ക
എന്റെ സർവ്വാന്തരംഗവുമേ അവനെ വാഴ്ത്താം
അവൻ ചെയ്ത എല്ലാ ഉപകാരങ്ങൾക്കും
നന്ദിയോടെ എന്നും സ്തുതിച്ചീടാം2 ഒരു കണ്ണിനും കനിവില്ലാതെ
വഴിയരികിൽ ഞാൻ കിടന്നപ്പോൾ
കരുണ തോന്നി കരം പിടിച്ചു
മരണത്തിൽ നിന്നെന്നെ വിടുവിച്ചല്ലോ;- എൻ...3 നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞചേറ്റിൽ നിന്നും കരകയറ്റി
ക്രിസ്തുവെന്ന പാറമേൽ നിർത്തിയതാൽ
കർത്താവിന്റെ സ്നേഹം പാടീടും ഞാൻ;- എൻ...
This song has been viewed 526 times.