Sthothrraththin pallavikalh paadeeduvaan

Malayalam
സ്തോത്രത്തിന്‍ പല്ലവികള്‍ പാടീടുവാൻ

Song

  • Malayalam

    സ്തോത്രത്തിന്‍ പല്ലവികള്‍ പാടീടുവാൻ 
    അനുദിനവും വരമരുളെണമേ
    സ്തുതിയും മഹത്വവും ഘോഷിച്ചിടാൻ
    പുതുജീവൻ പകരണമെന്നിൽ

    തരിക നിൻ നൽവരമെന്നിൽ
    തവപാദം തരിക ദിനവും
    തളരാതെന്‍ ജീവിതവഴിയിൽ

    വ്യഥയിൽ ഞാൻ മുങ്ങി തളരുന്ന നേരം
    അരികത്തായണയുന്നെന്‍ ആശ്വസമായ്
    തകരുന്നൊരു പടകിൽ എൻ അമരത്തായെത്തീടും
    തീരത്തണയാനെന്നില്‍ ബലമേകിടും.....    തരിക നിൻ

    സ്‌നേഹിതരാം ഏവരുമൊരുകാരണവുമില്ലാതെ
    തഴയുമ്പോൾ സഖിയായി എൻ കൂടെ വരും
    പിടയും എൻ മനതാരിൽ കനലെല്ലാം നീക്കീടും
    ഒരു ശീതളമാരുതനായ് തഴുകീടുമേ.....    തരിക നിൻ

    കൂരിരുളിൻ താഴ്വരയിൽ വഴികാണാതലയുമ്പോൾ
    വഴികാട്ടും ഇടയൻ പിൻവിളി കേട്ടു ഞാന്‍
    മരണത്തിന്‍ താഴ്വരയിൽ പിരിയാതെ എന്നെ നിൻ
    തിരുമാർവ്വിൻ തണലില്‍ നീ ചേർത്തിടുമേ.....    തരിക നിൻ

  • English

    Sthothrraththin pallavikalh paadeeduvaan 
    Anudinavum varamarulhanhamae 
    Sthuthiyum mahathvavum ghoshichchidaan 
    Puthujeevan pakarenhamennil

    Tharika nin nalvaramennil 
    Thavapaadam tharika dinavum 
    Thalharaathen jeevithavazhiyil 

    Vyadhayil njaan mungi thaiharunna naeram 
    Arlkaththaayanhayunnen aashwaasamaay 
    Thakarunnorl padakil en amaraththaayeththeedum 
    Theeraththanhayaanennil balamaekidum…    Tharika... 

    Snaehitharaam aewumorukaaranhavumillaathe 
    Thazhayumbolh sakhiyaay en koode varum 
    Pidayum en manathaaril kanalellaam neekkeedum 
    Oru sheethalhamaaruthanaay thazhukeedumae…    Tharika 

    Kannuneer thaazhvarayil vazhikaanthalayumbol 
    Vazhikaattum idayan pinvilhi kaettu njaan
    Maranhaththin thaazhvarayil piriyaathe enne nin
    Thirumaarrvvin thanhalil nee chaerththidumae…    Tharika

Song added on : March 27, 2019
This song has been viewed 522 times.

Rate This Song