En prananathaneshu vanniduvan

Malayalam
എൻ പ്രാണനാഥനേശു വന്നിടുവാൻ

Song

  • Malayalam

    എൻ പ്രാണനാഥനേശു വന്നിടുവാൻ 
    എൻ കണ്ണുനീരെല്ലാം തീർന്നിടുവാൻ 
    നേരമേറെയില്ലിനി, ദൂരെമേറെയില്ലിനി
    എന്നും സാനന്ദം വാണിടുവാൻ

    1 സൃഷ്ടിയെല്ലാമാർത്തു പാടിടും കഷ്ടമെല്ലാമന്നു മാറിടും 
    തുഷ്ടിയോടെ നമ്മൾ വാണിടും ശ്രേഷ്ഠമായ നാളടുത്തു ഹാ!

    2 അന്ധകാരമാകെ മാറിടും ബന്ധുര പ്രദീപ്തി മിന്നിടും 
    സന്തതം സന്തോഷമായിടും കാന്തനേശു വരും വേളയിൽ

    3 മണ്മയ ശരീരമന്നു ഹാ! വിണ്മയമതായിത്തീർന്നിടും 
    ചിന്മയസ്വരൂപനേശുവിൻ പൊന്മുഖം ഞാൻ കാണും നിശ്ചയം

Song added on : September 17, 2020
This song has been viewed 519 times.

Rate This Song