Kiredamenikay neeyorukkum
Song
- Malayalam
1 കിരീടമെനിക്കായ് നീയൊരുക്കും
കുരിശിലേറിയ നാഥന്
നിന്നെ ധ്യാനിപ്പാനായ് തന്ന ഭാഗ്യം
എത്രയോ അവർണ്ണനീയം;- കിരീട...2 ലോകം നിന്നെ വ്യർത്ഥമായ് തള്ളും
മാറ്റിവയ്ക്കല്ലെ ആശ്രയം അതിൽ(2)
ആത്മനാഥാ നീ മതി
എനിക്കാത്മ ശാന്തി നൽകുവാൻ;- കിരീട...3 നൈമിഷികമീ ലോക സ്നേഹം
കാറ്റ് പാറ്റുന്ന പതിർ പോലെ അത് (2)
ശക്തമായ നിൻ ഭുജബലം മതി
ആശ്രയിപ്പാനെന്നുമേ;- കിരീട...
This song has been viewed 441 times.