Rajadhi rajaneshuve nin sannidhiyil

Malayalam
രാജാധി രാജനേശുവെ നിൻ സന്നിധിയിൽ

Song

  • Malayalam

    രാജാധി രാജനേശുവെ നിൻ സന്നിധിയിൽ
    ഞാൻ വരുന്നിതാ മോദമായ്(2)
    തിരുസന്നിധി എനിക്കതെത്രയോ ആനന്ദം(2)
    പോകില്ല അങ്ങേ വിട്ടെങ്ങും ഞങ്ങൾ(2)

    1 സോദരർ കൈവെടിയുമ്പോൾ-ഞാൻ
    ഏകനെന്നു തോന്നിടും വേളയതിലും(2)
    തളരാതെ എന്നെ നിൻ കരങ്ങളിൽ താങ്ങിടും(2)
    തക്കസമയത്തുയർത്തും-എന്നെ(2);- രാജാധി...

    2 ശത്രുവിൻ അസ്ത്രം പായുമ്പോൾ-ജഡത്തിൽ
    ശൂലം സഹിപ്പാൻ കഴിയാതാകുമ്പോൾ(2)
    എൻ നിലവിളിയതിൻ ശബ്ദം കേട്ടേശുവേ(2)
    നിൻ കൃപയേകണം അപ്പാ-എന്നും(2);- രാജാധി...

    3 നിൻ കൂടെയുള്ളവാസമോ-എനിക്കേ
    റെയിഷ്ടം നിത്യസൗഭാഗ്യം ഓർക്കുമ്പോൾ(2)
    ഓർക്കുന്നു പ്രിയനേ ഈ ലോകത്തിൻ വാസമോ(2) 
    നശ്വരം എന്നും നശ്വരം (2);- രാജാധി...

    4 ഞാനെത്ര കുറഞ്ഞെന്നാലും സാരമില്ല-
    യേശുവോ എന്നിൽ വളരേണം(2)
    ആയതാൽ എൻ മരണം എനിക്കതു ലാഭവും(2)
    ജീവിക്കുന്നതെന്നിൽ ക്രിസ്തു-എന്നും(2);- രാജാധി...

    ലോകത്തിൽ ഏക ആശ്രയം: എന്ന രീതി

Song added on : September 23, 2020
This song has been viewed 303 times.

Rate This Song

YouTube Videos