Yeshu en manaalan varum

Malayalam
യേശു എന്‍ മണാളന്‍ വരും നാളതേറ്റം ആസന്നമേ

Song

  • Malayalam

    യേശു എന്‍ മണാളന്‍ വരും നാളതേറ്റം ആസന്നമേ
    ശുദ്ധരിന്‍ പ്രത്യാശയിന്‍ പ്രഭാതമേ..
    ഹാ അതെന്തു ഭാഗ്യമേ, ആയതെന്റെ ആശയേ
    ആ ദിനം കൊതിച്ചിടുന്നെ

     കാണുമേ വേഗമെന്‍ കാന്തനാം യേശുവേ
     കാണ്മതെന്തൊരാനന്ദം വര്‍ണ്യമല്ലെന്‍ ആമോദം


    പാപികള്‍ക്ക് രക്ഷകനായ്‌ പാരിടത്തില്‍ വന്നോനവന്‍
    ശാപ മരണം സഹിച്ചുയിര്‍ത്തവന്‍
    പപിയാമെന്‍ ഏഴയിന്‍ പാപമാകെ നീക്കിയെന്നെ
    വീണ്ടെടുത്ത പുണ്യാത്മനെ

    രോഗികള്‍ക്ക്‌ വൈദ്യനവന്‍ രോഗത്തിന്‍ മരുന്നും സദാ
    വ്യാകുലങ്ങള്‍ നീക്കും യേശു നായകന്‍
    രോഗ ദു:ഖമേതുമില്ലാതെ നിത്യ ദേഹമെന്‍
    പേര്‍ക്കൊരുക്കി വന്നീടുമേ

    വിണ്ണവര്‍ക്കധീശന് ജയം വിണ്ദൂതര്‍ സൈന്യമാര്‍ത്തിടും
    വിണ്ണില്‍ എല്ലാം ആനന്ദം കൊണ്ടാടുമേ
    കാഹളം ധ്വനിക്കുമെന്റെ കാതുകള്‍ ശ്രവിക്കുമന്നു
    മാനിടര്‍ ഭ്രമിച്ചിടുമേ

    പാരിലുള്ളോരെന്‍ ഗേഹമാം നാറുമെന്റെ മണ്ദേഹമോ
    മാറും മറു രൂപമായ്‌ ഞൊടിയിടെ
    വാനില്‍ പറന്നേറിടും പ്രാവുപോല്‍ പരപ്പില്‍ നി -
    ന്നാഗമിക്കും തന്‍ ചാരെ

    തീരുമെന്റെ സന്താപം പാരിലേറ്റ വന്‍ താപം
    തോരുമെന്‍ കണ്ണീരും അന്ന് നിത്യമായ്
    വാഴുമെന്നും കാന്തയായ്‌ മല്‍ പ്രിയന്റെ തേജസ്സാല്‍
    ശോഭയേറും ശാലെമില്‍

  • English

    Yeshu en manaalan varum
    Naalathettam aasanname
    Shudharin prethyashayin prebhathame
    Haa athenthu bhagyame Haa athente aasahaye
    Aa dhinam kothicheedunne

    Kaanume vegamen kaanthanam Yeshuve
    Kaanamathenthoraanandham Varnyamallen aamodham

    Paapikallu rakshakanay
    Paaridathil vannoravan
    Shapamaranam sahichuyirthavan
    Paapiyam ee eazhayin
    Paapamake neekkiyenne
    Veendedutha punyathmane

    Rogikalkku vaidyanavan
    Rogathin marunnum sadha
    Vyakulangal neekkum Yeshu nayakan
    Roga dhukhamethumillathe nithya gehamen
    Perkkorukky vanneedume

    Vinnavarkkatheeshanu jayama
    Vin dhootha sainyaam aarthidum
    Vinnilellam aanandham kondadume
    Kaahalam dhwanikkumente
    Kaathukal srevikkumennu
    Maanidar gamicheedume

    Paarilulloren gehamam
    Naarumente man dhehamo
    Maarum maruroopamay njodiyide
    Vaanil paranneridum pravupol parappil ninnu
    Than chaare

    Theerumente santhapam
    Paariletta van thapam
    Thorumente kanneerumannu nithyamay
    Vaazhumennum kanthayay
    Malpriyante thejassal
    Shobhayerum shalemil

Song added on : March 22, 2019
This song has been viewed 1120 times.

Rate This Song

YouTube Videos