Sahodarare pukazhthedam sada
Song
- Malayalam
രീതി: രാജാധി രാജൻ മഹിമയോടെ
1 സഹോദരരേ, പുകഴ്ത്തിടാം സദാ പരനേശുവിൻകൃപയെ
മഹോന്നതനാമവൻ നമുക്കായ് മരിച്ചുയിരെ ധരിക്കുകയായ്
മഹാത്ഭുതമീ മഹാദയയെ മറക്കാനാവതോ പ്രിയരെ2 ഭയങ്കരമായ വൻനരകാവകാശികളായിടും നമ്മിൽ
പ്രിയം കലരാൻ മുഖാന്തരമായ തൻ ദയയെന്തു നിസ്തുല്യം
ജയം തരുവാൻ ബലം തരുവാൻ ഉപാധിയുമീ മഹാദയയാം3 നിജാജ്ഞകളെയനാദരിച്ച ജനാവലിയാകുമീ നമ്മെ
നിരാകരിക്കാതെ വൻദയയാൽ പുലർത്തുകയായവൻ ചെമ്മെ
നിരാമയരായ് വിമോചിതരായ് വിശുദ്ധവംശമയ് നമ്മൾ4 സഹായകനായ് ദിനംതോറും സമീപമവൻ നമുക്കുണ്ട്
മനം കലങ്ങാതിരുന്നിടാം ധനം കുറഞ്ഞാലുമീ ഭൂവിൽ
സമാധാനം സദാമോദം നമുക്കുണ്ടായതും കൃപയാൽ - English
reethi: raajaadhi raajan mahimayode
1 sahodarare pukazhthedaam sadaparaneshuvin krupaye
mahonnathanamavan namukkay marichuyire dharikkukayay
mahathbhuthamee mahadayaye marakkanavatho priyare2 bhayankaramay van’narakavakashikalayidum nammil
priyam kalaran mukhantharamay than dayayenthu nisthulyam
jayam tharuvan balam tharuvanupadhiyumee mahadayayam3 nijajanjakaleyanadaricha janaavaliyakumee name
nirakarikkathe vandayayal pularthukayayavan chemme
niramayaraay vimochitharay vishudhavamshamay nammal4 sahaayakanaay dinamthorum samepamavan namukkunde
manam kalangathirunnedam dhanam kuranjaalumebhoovil
samadhanam sadamodam namukkundayathum krupayaal
This song has been viewed 1210 times.