Ennullame sthuthika nee yahovaye
Song
- Malayalam
1 എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം
നിന്നല്ലലാകെ നീക്കി നിന്നെ സ്വന്തമായണച്ചതാൽ
ആനന്ദഗീതമേകിടാം
നന്ദിയാൽ വണങ്ങിടാം-അവൻ പാദംഎന്നന്തരംഗമെ അവന്റെ നന്മകൾ മറപ്പതോ
എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം2 പാപർണവത്തിലാധിയോടലഞ്ഞുഴന്ന പാപിയെ
കോപാഗ്നിയിൽ പതിക്കുവാനടുക്കലായ ദോഷിയെ
തിരഞ്ഞണഞ്ഞ നാഥനെ
മനം തെളിഞ്ഞു മോദമായ്-സ്തുതിച്ചിടാം;-3 ശുദ്ധാത്മദാനമേകി സ്വർഗ്ഗഭാഗ്യമേയിഹത്തിലും
ചിത്തേ നിറഞ്ഞ നീതിയും സമാനമറ്റ ശാന്തിയും
സമ്മോദവും പകർന്നു താൻ
പ്രത്യാശയും വളർത്തി താൻ സ്തുതിച്ചിടാം;-4 കഷ്ടങ്ങളെത്രയേറിലും കലങ്ങിടാതെ നിത്യവും
ദുഷ്ടന്റെ ഘോരദ്യഷ്ടിയിൽ പതിച്ചിടാതിന്നോളവും
കണ്ണിൻമണിക്കു തുല്യമായ്
എണ്ണുന്നതിനു തക്കതായ് സ്തുതിച്ചിടാം;-5 രോഗത്തിനേറ്റ വൈദ്യനാമവൻ നിനക്കനാരതം
വായ്ക്കുന്ന നന്മകൾക്കൊരന്തമില്ല തൻ ദയാപരം
കാക്കുന്നു വൻകൃപാകരം
ചേർക്കില്ല തെല്ലൊരാമയം-സ്തുതിച്ചിടാം;- - English
1 ennullame sthuthika nee yehovaye nirandharam
ninnallalake neeki nine swondamayanachathal
aananda geethamekidam
nandiai vanangidam-avan padhamennandharangame avante nanmakal marappatho!
ennullame sthuthika nee yehovaye nirandharam2 Paparnavathi'lathiodalanjuzhanna papiye
kopagniyil pathikuvanadukalaya dhoshiye
thirnajananja nathane
manam thelinju modhamai sthuthichidam3 Suthalamdhanameki sworga bhagyameihathilum
chithe niranja neethiyum samanamatta sandhiyum
sammodhavum pakarnnu than
prethyasayum valarthi than sthuthichidam;-4 Kashtangal ethrayerilum kalangidathe nithyavum
dhushtante kora drushtiyil pathichidathinnolavum
kanninmaniku thullyamai
ennu'nnathinu thakathai sthuthichidam;-5 Rogathinettam vaidhyanamavan ninakanaratham
vaikunna nanmakalk orandhamilla than dayaparam
kakunnu van krupakaram
cherkilla thelloramayam sthuthichidam;-
This song has been viewed 912 times.
