Upavasathodum nilaviliyodum
Song
- Malayalam
ഉപവാസത്തോടും നിലവിളിയോടും
ദൈവസന്നിധി വന്നീടുമ്പോൾ
യാതൊരു കുറവും വരുത്തുകയില്ല-ദൈവം
യാതൊരു കുറവും വരുത്തുകില്ല1 തളർന്ന കൈകളെ ബലപ്പെടുത്തും
കുഴഞ്ഞ മുഴങ്കാൽ ഉറപ്പിച്ചീടും
ഭയപ്പെടേണ്ട തെല്ലും കലങ്ങീടേണ്ട
ദൈവം നിന്നെ വിടുവിച്ചീടും;- ഉപ…2 യാചിപ്പീൻ എന്നാൽ ലഭിച്ചീടും
അന്വേഷിപ്പീൻ കണ്ടെത്തീടും
മുട്ടുവീൻ എന്നാൽ തുറക്കപ്പെടും
കരുണാമയനാം ദൈവം;- ഉപ…3 വിശ്വാസത്തോടെ പ്രാർത്ഥിക്കുവീൻ
ഹൃദയം നുറുങ്ങി കരഞ്ഞീടുവീൻ
പ്രാർത്ഥനയ്ക്കുത്തരം നൽകീടുമേ
നിന്ദകളെല്ലാം നീക്കീടുമേ;- ഉപ...
This song has been viewed 527 times.