Sthuthi sthuthi en maname

Malayalam
സ്തുതി സ്തുതി എൻമനമേ സ്തുതികളിലു

Song

  • Malayalam

    സ്തുതി സ്തുതി എൻ മനമേ
    സ്തുതികളിലുന്നതനെ നാഥൻ
    നാൾതോറും ചെയ്ത നന്മകളോർത്ത്
    പാടുക നീ എന്നും മനമെ(2)

    1 അമ്മയെപ്പോലെ താതൻ
    താലോലിച്ചണച്ചിടുന്നു
    സമാധാനമായ് കിടന്നുറങ്ങാൻ
    തന്റെ മാർവ്വിൽ ദിനം ദിനമായി(2);- സ്തുതി...

    2 കഷ്ടങ്ങൾ ഏറിടിലും
    എനിക്കേറ്റമടുത്ത തുണയായ്
    ഘോരവൈരിയിൻ നടുവിലവൻ
    മേശ നമുക്കൊരുക്കിയല്ലോ(2);- സ്തുതി...

    3 ഭാരത്താൽ വലഞ്ഞീടിലും
    തീരാരോഗത്താൽ അലഞ്ഞീടിലും
    പിളർന്നീടുമോരടിപ്പിണരാൽ
    തന്നിടുന്നീ രോഗ സൗഖ്യം(2);- സ്തുതി...

    4 സിംഹങ്ങൾ അണലിമേലും
    ബാലസിംഹങ്ങൾ പെരുമ്പാമ്പുകൾ
    ചവിട്ടി തല മെതിച്ചിടുന്നു
    അവയിൽ നീ ജയം നേടിടും(2);- സ്തുതി...

    5 സഹായ ശൈലമവൻ
    സങ്കേതവും കോട്ടയും താൻ
    നടുങ്ങീടുകില്ലായതിനാൽ
    തൻ കരുണ ബഹുലമഹോ(2);- സ്തുതി...

  • English

    sthuthi sthuthi en maname
    sthuthikalil unnathane naathan
    naalthorum cheytha nanmakalorthe
    paaduka nee ennum maname(2)

    1 ammayeppole thathan
    thaalolichanachidunnu
    samadhanamay kidannurangan
    thante marvvil dinam dinamayi(2);- sthuthi...

    2 kashdangal eeridilum
    Enikketam adutha thunayay
    ghoravairiyin naduvilavan
    mesha namukkorukkiyallo(2);- sthuthi...

    3 bharathal valanjeedilum
    thera rogathal alanjeedilum
    pilarnneedumoradippinaral
    thannidunnee roga saukhyam(2);- sthuthi...

    4 simhangal analimelum
    balasimhangal perumpampukal
    chavitti thala methichedunnu
    avayil nee jayam nedidum(2);- sthuthi...

    5 sahaya shailamavan
    sangkethavum kottayum thaan
    nadungeedukillaayathinaal
    than karuna bahulamaho(2);- sthuthi...

     

Song added on : September 24, 2020
This song has been viewed 11494 times.

Rate This Song

YouTube Videos