Sadhuvenne kaividathe nathan
Song
- Malayalam
സാധുവെന്നെ കൈവിടാതെ
നാഥനെന്നും നടത്തിടുന്നു1 അന്ത്യത്തോളം ചിറകടിയിൽ
അവൻ കാത്തിടും ധരയിൽ
ആപത്തിലും രോഗത്തിലും
അവനാണെനിക്കഭയം;-2 കണ്ണുനീരിൻ താഴ്വരയിൽ
കരയുന്ന വേളകളിൽ
കൈവിടില്ലെൻ കർത്തനെന്റെ
കണ്ണുനീരെല്ലാം തുടയ്ക്കും;-3 കൊടുങ്കാറ്റും തിരമാലയും
പടകിൽ വന്നാഞ്ഞടിക്കും
നേരമെന്റെ ചാരേയുണ്ട്
നാഥനെന്നും വല്ലഭനായ്;-4 വിണ്ണിലെന്റെ വീടൊരുക്കി
വേഗം വന്നിടും പ്രിയനായ്
വേലചെയ്തെൻ നാൾകൾ തീർന്നു
വീട്ടിൽ ചെല്ലും ഞാനൊടുവിൽ;- - English
sadhuvenne kaividathe
nathhanennum nadathidunnu1 anthyatholam chirakadiyil
avan kathidum dharayil
aapathilum rogathilum
avan aanenikkabhayam;-2 kannuneerin thazhvarayil
karayunna velakalil
kaividillen karthan ente
kannuneerellam thudykkum;-3 kodungkaattum thiramalayum-
padakil vannanjadikkum
neramente chareyundu
nathanennum vallabhanay;-4 vinnilente veedorukki
vegam vannidum priyanayi
velachaithan nalkal theernnu
veettil chellum njaan oduvil;-
This song has been viewed 2409 times.
