Aayiram aandukal orunaal pole

Malayalam
ആയിരം ആണ്ടുകൾ ഒരുനാൾ പോലെ

Song

  • Malayalam

    1 ആയിരം ആണ്ടുകൾ ഒരുനാൾ പോലെ
    ആയിരം കൊടികളും നാലണപോലെ
    നഷ്ടങ്ങൾ എല്ലാം നിസ്സാരങ്ങളായി
    സന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ

    ഞാൻ പാടും ആടിപ്പാടും
    എന്റെ യേശുവിന്റെ നല്ലനാമം പാടും
    ക്രൂശിൽ പ്രാണനേകി
    എന്നെ സ്നേഹിച്ച സ്നേഹമോർത്തു പാടും

    2 തിന്മക്കായ് സാത്താൻ ചെയ്തെങ്കിലും
    നന്മക്കായ് തീർത്തു എന്റെ ദൈവം
    പഴയതെല്ലാം നീക്കി പുതിയവയെ തന്നു
    സന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ;-

    3 കരയില്ല ക്ഷീണിച്ചിരിക്കില്ല ഞാൻ
    ആശയറ്റ വാക്കൊന്നും പറയില്ല ഞാൻ
    എഴുന്നേറ്റു പണിയുമെ മുമ്പോട്ടു പോകുമെ
    സന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ;-

    4 ദുഃഖങ്ങൾ എല്ലാം ആനന്ദമായ്
    പരിഹാസം എല്ലാം ആദരങ്ങളായ്
    മാറുന്ന നാളുകൾ ഏറ്റം അടുത്തല്ലയോ
    സന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ;-

  • English

    1 aayiram aandukal orunaal pole
    aayiram koodikalum naalanapole
    nashtangal ellaam nissaarangalaayi
    santhosham santhoshame, ullaasam ullaasame

    1 aayiram aandukal orunaal pole
    aayiram koodikalum naalanapole
    nashtangal ellaam nissaarangalaayi
    santhosham santhoshame, ullaasam ullaasame

    2 thinmakkaay saathaan cheythengkilum
    nanmakkaay theerthu ente daivam
    pazhayathellaam neekki puthiyavaye thannu
    santhosham santhoshame, ullaasam ullaasame;- njaan…

    3 karayilla ksheenichirikkilla njaan
    aashayata vaakkonnum parayilla njaan
    ezhunnetu paniyume munpottu pokume
    santhosham santhoshame, ullaasam ullaasame;- njaan…

    4 dukhangal ellaam aanandamaay
    parihaasam ellaam aadarangalaay
    maarrunna naalukal eetam aduththallayo
    santhosham santhoshame,ullaasam ullaasame;- njaan…

Song added on : September 14, 2020
This song has been viewed 482 times.

Rate This Song