Yeshu ennashrayamaam kristheshu
Song
- Malayalam
യേശു എന്നാശ്രയമാം ക്രിസ്തേശു എന്നാശ്രയമാം
അവനനുഗ്രഹകരങ്ങൾ നീട്ടിയെന്നെത്തൻ
അരികിലണച്ചിടന്നു1 ദാഹത്തെപ്പെരുക്കും ജലമല്ലോ-ഇഹ
ലോകം കൊടുക്കും സുഖമെല്ലാം
സ്നേഹത്തിനുറവിടമേശുവത്രേയെൻ
ദാഹത്തെത്തീർക്കും ജീവജലം;- യേശു...2 വൈരികളെതിരായ് നിരന്നീടിലും-മമ
സ്നേഹിതരെന്നെ മറന്നീടിലും
മറക്കുകില്ലേശു മനസ്സലിവോടെ
മറച്ചിടും സ്നേഹച്ചിറകടിയിൽ;- യേശു...3 ജഡത്തിലെ ശൂലം മാറാതാം-ദൈവ
ജനത്തിനു ശോധന തീരാതാം
ബലം തരും സഹിക്കാൻ കൃപതരുമതിനാൽ
ബലഹീനതയിൽ പുകഴും ഞാൻ;- യേശു...4 മന്നിതിലില്ല സ്ഥിരവാസം-നമു
ക്കുന്നത നാടാമവകാശം
വന്നിടുമേശു തന്നിടുമന്നു
മിന്നിടും ദേഹം തന്നുടൽപോൽ;- യേശു...
This song has been viewed 484 times.