Rathriyilum parane adiyanil parthidenam

Malayalam
രാത്രിയിലും പരനേ അടിയനിൽ പാർത്തിടേണം

Song

  • Malayalam

    രാത്രിയിലും പരനേ അടിയനിൽ പാർത്തിടേണം ദയവായ്
    ചേർത്തിടേണം ചിറകിന്നടിയിൽ നീ കാത്തീടേണം സുഖമായ്

    1 കോഴി കുഞ്ഞുങ്ങളെ തൻ ചിറകതിൻ കീഴുസൂക്ഷിച്ചിടുമ്പോൽ
    ഏഴയാമീ എനിക്കും തൃക്കൈകളിൻ കീഴുറങ്ങാം നിശിയിൽ

    2 രാത്രിയിൽ കാഹളത്തിൻ ധ്വനികളെ ഓർത്തു കൊണ്ടിന്നുറങ്ങാൻ
    കർത്തനേ നീ തുണയ്ക്ക നിന്നാഗമം രാത്രിയിന്നാകുമെങ്കിൽ

    3 ഏതു നേരം പതിയിൻ ആർപ്പുവിളി കാതതിൽ തട്ടിയാലും
    ഭീതി കൂടാതുണർന്നു മണിയറ വാതിലിൽ പൂകിടുവാൻ

    4 രണ്ടു പേർ മെത്തയൊന്നിൽ കിടന്നുകൊണ്ടിണ്ടല്ലില്ലാതുറങ്ങി
    ക്കൊണ്ടിടുന്ന സമയം വരും പ്രിയൻ കണ്ടിടും തൻ ജനങ്ങൾ

    5 അന്ധകാരമതിന്റെ പലവിധ ബന്ധനങ്ങളകറ്റി
    സന്ധ്യയാമം മുതൽക്കും അന്തികേ കാന്തനുണ്ടാകേണമേ

    ഇന്നു പകൽ മുഴുവൻ കരുണയോടെന്നെ : എന്ന രീതി

  • English

    Rathriyilu? parane adiyanil parthide?a? dayavay
    cherthide?a? chi?akinnadiyil ne kathede?a? sukhamay

    1 kozhy kunju?gka?e than chi?akathin kezhu suk?hchidumpol
    ezhayami enikku? tr?ikkaika?in kezhu?a?gka? nishayil

    2 rathriyil kaha?athin dhvanika?e orthu ko?dinnu?a?gkan
    karthane ne thu?aykka ninnagama? rathriyinnakume?gkil

    3 ethu nera? pathiyin aarppuvi?i kathathil tha??iyalum
    bheethi kudathu?arnnu ma?iya?a vathilil pukiduvan

    4 Ra?du per mettayonnil kidannu kondindal illaathurangkgi-
    kko?didunna samayam varum priyan ka?didu? than jana?gka?

    5 andhakaramathinte palavidha bandhan’a?gka?akatti
    sandhyayama? muthalkku? anthike kanthanu?dake?ame

    tune of : Innu pakal muzhuvan karuna

Song added on : September 23, 2020
This song has been viewed 490 times.

Rate This Song

YouTube Videos