Papabhaara kadlilaanda valayuvoree
Song
- Malayalam
1 പാപഭാരക്കടലിലാണ്ടുവലയുവോരീ ലോകരെ
താപമാറ്റിക്കരയണച്ചോരേശുദേവാ! വന്ദനം2 നീതിയെന്തെന്നറിവതിന്നു പ്രാപ്തിയില്ലാ ഞങ്ങളിൽ
നീതിമത്വം കരുണമൂലം നൽകിയോനേ! വന്ദനം3 ഗളമൊടിച്ചു കളയവേണ്ടുംകഴുതകൾക്കു തുല്യരായ്
വെളിയിൽ നിന്നോരെളിയ ഞങ്ങൾ നീ നിമിത്തം മുക്തരായ്4 കല്ലിലുള്ളെഴുത്തു മാച്ചു ഞങ്ങൾ തന്നുള്ളങ്ങളിൽ
നല്ല നിൻവഴി തെളിച്ചു തന്ന നാഥാ വന്ദനം5 തീരെയെളിയോരടിയാർ ചെയ്യുമീയാരാധനം
പാരമാം കരുണ പൂണ്ടുസ്വീകരിക്ക സാദരം6 കീർത്തനങ്ങൾ പാടി ഞങ്ങൾ നിത്യകാലം നിന്നുടെ
സത്തമമാം സന്നിധിയിൽ വാഴുമാറാകേണമേ
This song has been viewed 483 times.