Nissimamam nin snehathe prakashipikum
Song
- Malayalam
1 നിസ്സീമമാം നിൻസ്നേഹത്തെ
പ്രകാശിപ്പിക്കും ക്രൂശിനെ
ദർശിച്ചനേരം നാഥനേ
നിനക്കു ഞാനധീനനായ്;-2 ഈ ഭൂമിയിൽ നിക്ഷേപമായ്
ഞാനെണ്ണിവന്ന സർവ്വവും
ഗണിച്ചിടുന്നു നഷ്ടമായ്
ഈ ദർശനം മുഖാന്തരം;-3 പ്രമോദമായെന്നായുസ്സിൽ-
സ്നേഹിച്ച വ്യർത്ഥകാര്യങ്ങൾ
നികൃഷ്ടമെന്നറിഞ്ഞഹം
വെടിഞ്ഞിടുന്നശേഷവും;-4 നിൻക്രൂശിൽ ഞാൻ നിരന്തരം
പ്രശംസിച്ചിടും രക്ഷകാ
മറ്റൊന്നിലുമെൻ മാനസം
മഹത്ത്വമാഗ്രഹിക്കൊലാ;-5 അഗാധമപ്രമേയമാം
ഈ സ്നേഹമർഹിക്കുന്നിടം
എൻ ദേഹം ദേഹി മാനസം
സമ്പൂർണ്ണമായ് സമസ്തവും;-6 സാഷ്ടാംഗം വീണു പാദത്തിൽ
വണങ്ങിടുന്നു ഭക്തിയിൽ
നിനക്കും നിൻ പിതാവിന്നും
മഹത്ത്വം ദൈവാത്മാവിന്നും;- - English
1 Nissimam nin snehathe
prakashippikum krushine
Darshichaneram nathane
ninaku njan'adhenanay;-2 Iee bhumiyil nikshepamay
Njanenni vanna sarwavum
Ganichidunnu nashdamay
iee darshanam mukanthiram;-3 Pramodama ennayussil
snehicha vyarthakaryangal
nikrishdam ennarinjaham
vedinjidunna-sheshavum;-4 Nin krushil njan niranthram
Prashamchedum rakshaka
Mattonnilum en manasam
mahathvma grahikola;-5 Agathama prameyamam
iee snehamarhikkunnidam
en deham dehi manasam
Sampoornnamay samasthavum;-6 Shrashtamgam veenu padathil
Vanagidunnu bhakthiyil
ninakkum nin pithavinum
mahatwam daivathmavinum;-
This song has been viewed 1007 times.
