Daiva bhayamullavan daivasneha
Song
- Malayalam
ദൈവ ഭയമുള്ളവൻ ദൈവസ്നേഹമുള്ളവൻ
ദൈവവഴിയിൽ നടക്കുന്നവൻ
അവൻ ഭാഗ്യമുള്ളവൻ നിശ്ചയംഫലമുള്ള മുന്തിരിയായ്
നിൻ ഭാര്യ നിൻ വീട്ടിൽ
മക്കൾ ഒലീവു തൈകളുംനീ ഭാഗ്യവാൻ നിനക്കു നന്മവരും
നിൻ അദ്ധ്വാനഫലം നീ തിന്നും
ദൈവം നിന്നെ അനുഗ്രഹിക്കുംനീ പാർക്കും ദേശത്തിൽ നന്മ നീ കണ്ടിടും
നിൻ ആയുഷ്കാലമെല്ലാം
മക്കളെയും കൊച്ചുമക്കളെയും
താലോലിപ്പാൻ ദൈവം ഭാഗ്യം തരും
ദൈവം നിന്നെ അനുഗ്രഹിക്കും
This song has been viewed 614 times.