Aanippaadulla karaththaal

Malayalam
ആണിപ്പാടുള്ള കരത്താൽ

Song

  • Malayalam

    ആണിപ്പാടുള്ള കരത്താൽ
    എന്നെ കോരിയെടുത്തവൻ നീ
    മരക്കുരിശേന്തിയ തോളിൽ
    എന്നെ മാർവ്വിൽ അണച്ചവൻ നീ

    നിന്നെ മറന്നെങ്ങും പോകുകില്ലാ
    നിന്നെ മറച്ചൊന്നും ചെയ്യുകില്ലാ
    എൻ ആയുസ്സിന്റെ നാളുകളിൽ
    ഈ പാരിലെൻ ജീവിതത്തിൽ

    എന്റെ കഷ്ടങ്ങളിൽ കൂട്ടിരുന്ന്
    എന്റെ രോഗങ്ങളിൽ സൗഖ്യം ഏകീ;- നിന്നെ…

    എന്റെ വേദന എല്ലാം സഹിച്ചോൻ
    എന്റെ ശിക്ഷകൾ എല്ലാം ചുമന്നോൻ;- നിന്നെ…

    മരുഭൂമിയിൽ മന്ന തന്നോൻ
    ദാഹം തീർക്കും ഉറവ തന്നോൻ;- നിന്നെ…

    എന്റെ പ്രാണപ്രിയനേശു നീ
    എന്റെ ജീവന്റെ രക്ഷകൻ നീ;- നിന്നെ...

Song added on : June 05, 2020
This song has been viewed 438 times.

Rate This Song