En daivamethra nallavan thanmakkal

Malayalam
എൻ ദൈവമെത്ര നല്ലവൻ തന്മക്കൾക്കെത്ര

Song

  • Malayalam

    എൻ ദൈവമെത്ര നല്ലവൻ
    തന്മക്കൾക്കെത്ര വല്ലഭൻ
    തിന്മകളായ് തോന്നിയതെല്ലാം
    നന്മകളാക്കിത്തീർത്തവൻ

    1 പാപത്തിൻ അലയാഴിയിൽ
    നിപതിച്ചങ്ങു വലഞ്ഞപ്പോൾ
    വന്നുവലങ്കൈ തന്നെന്നെ-
    രക്ഷിച്ചല്ലോ നായകൻ(2);- എൻ…

    2 നോവുമെന്നാത്മാവിൽ ഇന്നും
    തിരുവായ് മൊഴിയോരോന്നും
    ശീതളധാരയാക്കി നാഥൻ
    ധന്യമാക്കി ജീവിതം(2);-  എൻ…

    3 വിസ് മൃതിയോലും മൃതിയിൽ പോലും
    ഗാനസുധാമൃതം ഏകിയോൻ
    സിരസിരതോറും സ്നേഹമൂറും
    പരിമണതൈലം പൂശിയോൻ;- എൻ...

Song added on : September 16, 2020
This song has been viewed 546 times.

Rate This Song