Swargavathil nathhan thurannu
Song
- Malayalam
1 സ്വർഗ്ഗവാതിൽ നാഥൻ തുറന്നു
യേശു വേഗം വന്നീടും(2)
വാനമേഘ പ്രിയൻ വരുന്നു
കോടാ കോടി ദൂതരുമായി(2)2 ചൂളപോലെ കത്തീടും നാളിൽ
ദുഷ്ടന്മാരെ അവൻ ദഹിപ്പിച്ചിടും
ദൈവത്തിൻ ഭക്തർ യഹോവ തന്നിൽ
സന്തോഷത്തോടെ ഉല്ലസിച്ചീടും3 ഉണർന്നീടുക ദൈവജനമേ
ഉയർത്തീടുക ജയത്തിൻ കൊടികൾ
ഉന്നതനെ നാം സ്വീകരിച്ചീടുവാൻ
ഉത്സുകരായി ഉണരൂ വേഗം4 കാഹളങ്ങൾ മുഴങ്ങീടുവാൻ
കാലമേറ്റം ആസന്നമായി
കാത്തിരിക്കും വിശുദ്ധരെല്ലാം
കഴുകനെ പോൽ പറന്നുയരും
This song has been viewed 430 times.