Athbhutham ithathbutham ie
Song
- Malayalam
അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യം
നിൻ ക്രൂശെനിക്ക് ജീവൻ തന്നല്ലോ
ഈ സ്നേഹത്തെ വർണ്ണിച്ചിടാൻ ആർക്കു സാദ്ധ്യമേ
മഹത്തരം ഹാ ശ്രേഷ്ഠമേ അത്രാജാധി രാജാവാം കർത്താധി കർത്തൻ നീ
ആരാധനക്കേവം യോഗ്യനും നീ1 അത്ഭുതത്തിൻ നാഥനാം സർവ്വശക്തൻ നീ
അസാദ്ധ്യമായ് നിൻ മുമ്പിലെന്തുള്ളൂ
ഈ ലോകത്തെ നിർമ്മിച്ചവൻ നമ്മെ സ്നേഹിച്ചു
പുകഴ്ത്തീടും സ്തുതിച്ചീടും ഞങ്ങൾ2 രോഗികൾക്കു സൗഖ്യമായ് പാരിൽ വന്നു നീ
പാപികൾക്കു മോചനം നൽകി
ക്രൂശിൽ നീ ചൊരിഞ്ഞതാം ദിവ്യരക്തത്താൽ
എൻ പാപം മുറ്റും നീങ്ങിപ്പോയായല്ലോഎൻ ആത്മാവെന്നെന്നും നിൻ സ്തുതികൾ വർണ്ണിക്കും
നിൻ അത്ഭുതനാമത്തെ വാഴ്ത്തിടും ഞാൻ
This song has been viewed 631 times.