Ente priya rakshakane ninnekkandiduvaan
Song
- Malayalam
1 എന്റെ പ്രിയ രക്ഷകനെ നിന്നെക്കണ്ടിടുവാൻ
പ്രത്യാശയോടെ നോക്കി പാർത്തുകാലം കഴിയുന്നുകാത്തിടുന്നു കാത്തിടുന്നു എന്റെ രക്ഷകനെ
വാനമേഘ എന്നുവന്നു എന്നെ ചേർത്തുകൊള്ളും2 ലോകത്തിലെ വാഴ്ചകളെല്ലാം അല്പകാലം മാത്രം
നിലനിൽക്കുന്ന സ്വർഗ്ഗരാജ്യം എന്നും വാഴാമല്ലോ;-3 ഈ ലോകത്തിൽ ദുഃഖങ്ങൾ സഹിച്ചീടുന്നവരെല്ലാം
എന്നേക്കുമായ് ദുഃഖം തീർന്നു സന്തോഷമായ് വാഴും;-4 രാത്രി ഇല്ലാത്ത നാടാം സ്വർഗ്ഗദേശമതിൽ
ക്രിസ്തനുമായി അവിടെ വാഴാൻ ഭാഗ്യം ലഭിച്ചല്ലോ;-5 നിത്യമായ സന്തോഷങ്ങൾ ലോകം തരികയില്ല
സ്വർഗ്ഗത്തിലെ നിത്യസന്തോഷം പ്രാപിച്ചെന്നും വാഴാം;6 മദ്ധ്യാകാശെ ക്രിസ്തുനാഥൻ വന്നീടുന്ന നാളിൽ
ക്രിസ്തനെ കാണുന്നാ നിമിഷം എന്തോരു സന്തോഷം;-7ക്രിസ്തനുമായി സ്വർഗ്ഗനാട്ടിൽ ഒന്നിച്ചുവാഴുന്ന
വിലയേറിയ ഭാഗ്യകാലം വേഗം വന്നീടുമെ;-8 ഈ ലോകജീവിതകാലം ഭയത്തോടെ ജീവിച്ചു
ക്രിസ്തനുമായി വാണീടുവാൻ ഒരുങ്ങി കാത്തിരിക്കാം;-സർവ്വലോക സൃഷ്ടിതാവെ - എന്ന രീതി
This song has been viewed 558 times.