Ellam ange mahathvathinay?

Malayalam
എല്ലാം അങ്ങേ മഹത്വത്തിനായ്‌

Song

  • Malayalam

    എല്ലാം അങ്ങേ മഹത്വത്തിനായ്‌
    എല്ലാം അങ്ങേ പുകഴ്ച്ചയ്ക്കുമായ്‌
    തീര്‍ന്നിടണമേ പ്രിയനെ
    തിരുനാമമുയര്‍ന്നിടട്ടെ
    എല്ലാം അങ്ങേ മഹത്വത്തിനായ്‌
                                
    സ്നേത്തിലൂടെയെല്ലാം കാണുവാന്‍
    സ്നേഹത്തില്‍ തന്നെയെല്ലാം ചെയ്യുവാന്‍
    എന്നില്‍ നിന്‍ സ്വഭാവം പകരണമേ
    ദിവ്യ തേജസ്സാല്‍ എന്നെ നിറയ്ക്കണമേ.. (എല്ലാം..)
                                 
    ആത്മാവില്‍ ശക്തിയോടെ ജീവിപ്പാന്‍
    ആത്മ നല്‍വരങ്ങള്‍ നിത്യവും പ്രകാശിപ്പാന്‍
    ആത്മ ദായകാ നിരന്തരമായ്‌ എന്നില്‍
    ആത്മ ദാനങ്ങള്‍ പകരണമേ.. (എല്ലാം..)
                                
    നിന്‍റെ പേരില്‍ ഞങ്ങള്‍ ചെയ്യും വേലകള്‍
    തിരുനാമവും ധരിച്ചു ചെയ്യും ക്രിയകള്‍
    ഭൂവില്‍ ഞങ്ങള്‍ക്കല്ല വാനവനെ അങ്ങേ
    വാഴ്വിനായ്‌ മാത്രം തീരണമേ.. (എല്ലാം..)
                                
    വക്രത നിറഞ്ഞ പാപ ലോകത്തില്‍
    നീ വിളിച്ചു വേര്‍തിരിച്ച നിന്‍ ജനം
    നിന്‍റെ പൊന്നുനാമ മഹത്വത്തിനായ്‌
    ദിനം ശോഭിപ്പാന്‍ കൃപ നല്‍കണമേ.. (എല്ലാം..)

  • English

    Ellam ange mahathvathinay‌
    ellam ange pukazhchaykkumay‌
    theernidaname priyane
    thirunamamuyarnnidatte
    ellam ange mahathvathinay‌

    snehathiludeyellam kanuvan
    snehathil tanneyellam cheyyuvan
    ennil nin svabhavam pakaraname
    divya tejassal enne niraykkaname.. (ellam..)

    athmavil shakthiyode jeevippan
    athma nalvarangal nithyavum prakashippan
    athma dayaka nirantaramay‌ ennil
    athma danangal pakaraname.. (ellam..)

    ninte peril njangal cheyyum velakal
    thirunamavum dharichu cheyyum kriyakal
    bhuvil njangalkkalla vanavane ange
    vazhvinay‌ mathram theeraname.. (ellam..)

    vakrata niranja papa lokathil
    nee vilichu verdiricha nin janam
    ninte ponnunama mahathvathinay‌
    dinam shobhippan kripa nalkaname.. (ellam..)

Song added on : September 27, 2018
This song has been viewed 19875 times.

Rate This Song