Krushil ninnum panjozhukeedunna

Malayalam
ക്രൂശിൽനിന്നും പാഞ്ഞൊഴുകീടുന്ന

Song

  • Malayalam

    ക്രൂശിൽനിന്നും പാഞ്ഞൊഴുകീടുന്ന

    ദൈവസ്നേഹത്തിൻ വൻകൃപയെ

    ഒഴുകിയൊഴുകി അടിയനിൽ പെരുകേണമേ

    സ്നേഹസാഗരമായ്

     

    സ്നേഹമാം ദൈവമെ നീയെന്നിൽ

    അനുദിനവും വളരേണമേ ഞാനോ കുറയേണമേ! (2)

     

    നിത്യസ്നേഹം എന്നെയും തേടി വന്നു

    നിത്യമാം സൗഭാഗ്യം തന്നുവല്ലൊ

    ഹീനനെന്നെ മെനഞ്ഞല്ലൊ

    കർത്താവിനായ് മാനപാത്രമായ്

     

    ലോകത്തിൽ ഞാൻ ദരിദ്രനായിടിലും

    നിൻസ്നേഹം മതിയെനിക്കാശ്വാസമായ്

    ദൈവസ്നേഹം എന്നെയും ആത്മാവിനാൽ

    സമ്പന്നനാക്കിയല്ലോ

     

    മായാലോകെ പ്രശംസിച്ചിടുവാൻ

    യാതൊന്നുമില്ലല്ലോ പ്രാണനാഥാ

    ദൈവസ്നേഹം ഒന്നെയെൻ

    പ്രശംസയേ എന്റെ ആനന്ദമേ.

  • English

    Krushil ninnum panjozhukeedunna
    Daiva snehathin van krupaye
    Ozhuki ozhuki adiyanil perukename
    Sneha saagramay

    Snehamam Daivame neeyennil
    Anudinavum valarename
    Njano kurayename

    Nithya sneham enneyum thedy vanni
    Nithyamam saubhagyam thannuvallo
    Heenayenne menanjallo karthavinal
    Maana paathravumay

    Lokathil njan daridranayidilum
    Nin sneham mathiyenikkaswasamay
    Daiva sneham enneyum athmavinal
    Sampannanakkiyallo

    Maya loke prasamsicheeduvan
    Yathonnum illallo prana Nadha
    Daiva sneham onneyen presamsaye
    Ente aanandhame

Song added on : May 20, 2019
This song has been viewed 8032 times.

Rate This Song