Aazhathil ninneshanodu yachikkunne

Malayalam
ആഴത്തിൽ നിന്നീശനോടു യാചിക്കുന്നേ ദാസനിപ്പോൾ

Song

  • Malayalam

    ആഴത്തിൽ നിന്നീശനോടു യാചിക്കുന്നേ ദാസനിപ്പോൾ 
    കേൾക്കണമേ യാചന നീ ശ്രദ്ധിക്കുക പ്രാർത്ഥനയെ  

    1 നീയകൃത്യം ഓർമ്മവച്ചാൽ ആരു നിൽക്കും?  ദേവ! ദേവ!
    നിന്നെ ഭയന്നിടും പടിമോചനം നിൻപക്കലുണ്ട് 

    2 കാത്തിരിക്കുന്നീശ! നിന്നെ കാത്തിരിക്കുന്നെന്റെ ഉള്ളം 
    നിൻവചനം തന്നിലത്രേ എന്നുടെ പ്രത്യാശയെന്നും  
     
    3 പ്രത്യുഷസ്സെ കാത്തിരിക്കും മർത്യരെക്കാളത്യധികം 
    കാത്തിരിക്കുന്നിന്നടിയൻ നിത്യനാമെൻ യാഹിനെ ഞാൻ
     
    4 യാഹിലെന്നും ആശ വയ്പിൻ വൻ കൃപയുണ്ടായവനിൽ 
    യിസ്രായേലേ! നിന്നകൃത്യം പോക്കിയവൻ വീണ്ടെടുക്കും
     
    5 താതസുതാത്മാക്കളാകും ആദി ദൈവമായവന്നു 
    ആദി മുതലിന്നുമെന്നും ഹാ! മഹിമ കൈവരട്ടെ
     
    നിന്റെ ഹിതംപോലെ-  എന്ന രീതി (സങ്കീ. 130)
     
Song added on : September 14, 2020
This song has been viewed 557 times.

Rate This Song