Kandalo aalariyukilla

Malayalam
കണ്ടാലോ ആളറിയുകില്ല

Song

  • Malayalam

    1 കണ്ടാലോ ആളറിയുകില്ല
    ഉഴവുചാൽപോൽ മുറിഞ്ഞീടുന്നു
    കണ്ടാലോ മുഖശോഭയില്ല
    ചോരയാൽ നിറഞ്ഞൊഴുകീടുന്നു

    മകനേ മകനേ നീ മാന്യനായിടുവാൻ
    മകളെ മകളെ നീ മാന്യയായിടുവാൻ
    കാൽവറിയിൽ നിനക്കായ് പിടഞ്ഞിടുന്നു
    കാൽകരങ്ങൾ നിനക്കായ് തുളയ്ക്കപ്പെട്ടു
    മകനേ നീ നോക്കുക നിനക്കായ് തകർന്നിടുന്നു

    2 ചുടു ചോര തുള്ളിയായി വീഴുന്നു
    നിൻ പാപം പോക്കുവാനല്ലയോ
    മുള്ളുകൾ ശിരസ്സിൽ ആഴ്ന്നതും
    നിൻ ശിരസ്സുയരുവാൻ അല്ലയോ(2);- മകനേ...

    3 കള്ളന്മാർ നടുവിൽ കിടന്നതു
    നിന്നെ ഉയർത്തുവാൻ അല്ലയോ
    മാർവ്വിടം ആഴമായി മുറിഞ്ഞതു
    സൗഖ്യം നിനക്കേകാൻ അല്ലയോ(2);- മകനേ...

    4 പത്മോസിൽ യോഹന്നാൻ കണ്ടതോ
    സൂര്യനേക്കാൾ ശോഭയാൽ അത്രേ
    ആ ശബ്ദം ഞാനിതാ കേൾക്കുന്നു
    പെരുവെള്ളം ഇരച്ചിൽ പോലാകുന്നു(2);- മകനേ...

  • English

    Kandalo aalariyukilla
    Uzhavuchaalpol murinjeedunnu
    Kandaalo mukhashobhayilla
    Chorayal niranjozhukeedunnu

    Makane makane nee maanyanayiduvan
    Makale makale nee maanyayayiduvan
    Kalvariyil ninakkai pidanjeedunnu
    Kaalkarangal ninakkayi thulaykkappettu
    Makane nee nokkuka
    Ninakkayi thakarneedunnu

    Chudu chora thulliyayi veezhunnu
    Nin paapam pokkuvanallayo
    Mullukal shirassil aazhnathum
    Nin shirassuyaruvan allayo

    Kallanmar naduvil kidanathu
    Ninne uyarthuvan allayo
    Marvidam aazhamayi murinjathu
    Saukhyam ninakkekan allayo

    Patmosil Yohannan kandatho
    Suryanekaal shobayal athre
    Aashabhdam njanitha kelkunnu
    Peruvellam irachil polaakunnu

Song added on : September 18, 2020
This song has been viewed 5905 times.

Rate This Song

YouTube Videos