Kanunnu njaan yahil enikaashrayoru
Song
- Malayalam
കാണുന്നു ഞാൻ യാഹിൽ
എനിക്കാശ്രയമായൊരു ശാശ്വതപാറ1 സുസ്ഥിര മാനസനേവനുമെൻ യാഹിൽ
ആശ്രയം വയ്ക്കുകിൽ അനുദിനം നാഥൻ
കാത്തിടുമവനെ നൽ സ്വസ്ഥതയോടെ
പാർത്തിവനവൻ തിരുകരങ്ങളിലെന്നും;-2 കുന്നുകളകലും വൻ പർവ്വതനിരയും
തന്നിടം വിട്ടു പിന്മാറിയെന്നാലും
നീങ്ങുകില്ലവൻ ദയ എന്നിൽ നിന്നതുപോൽ
നിലനിൽക്കും സമാധാന നിയമവും നിത്യം;-3 ജ്വലിക്കിലുമവൻ കോപം ക്ഷണനേരം മാത്രം
നിലനിൽക്കും പ്രസാദമോ ജീവാന്ത്യത്തോളം
വസിക്കിലും നിലവിളി രാവിലെൻകൂടെ
ഉദിക്കുമേ ഉഷസ്സതിൽ ആനന്ദഘോഷം;-4 ചെയ്‌വതില്ലവൻ നമ്മൾ പാപത്തിനൊത്തപോൽ
പ്രതിഫലമരുളുന്നില്ല കൃത്യങ്ങൾ ഗണിച്ചും
വാനമീ ഭൂവിൽ നിന്നുയിർന്നിരിപ്പതുപോൽ
പരൻ ദയ ഭക്തൻമേൽ വലിയതു തന്നെ;-5 ഒടിക്കുകില്ലവനേറ്റം ചതഞ്ഞതാം ഓട
കെടുത്തുകില്ലവൻ തിരി പുക വമിക്കുകിലും
നടത്തും തൻ വിധി ജയം ലഭിക്കും നാൾവരെയും
തളരാതെ അവൻ ഭൂവിൽ സ്ഥാപിക്കും ന്യായം;-6 വഴുതിടാതവനെന്നെ കരങ്ങളിൽ കാത്തു
നിർത്തും തൻമഹിമയിൻ സവിധത്തിൽ നാഥൻ
കളങ്കമറ്റാനന്ദ പൂർണ്ണതയോടെ
ഭവിക്കട്ടെ മഹത്വമങ്ങവനെന്നും ആമേൻ;- - English
Kanunnu njaan yahil
Enikashrayamayoru shashwatha paara1 Susthira-manasan evanumen yahil
Ashrayamveikukil anudinam nathan
Kathidumavane nal sosthathayode
Parthivanavan thiru karangalilennum2 Kunnukal akalum van parvatha nirayum
thannidam vittu pinmari ennalum
neengukillavan daya ennil ninnathupol
nilanilkum samadhana niyamavum nithyam3 Jolikilumavan kopam kshena neram mathram
nilanilkum presadamo jeevandyatholam
vasikilum nilavili ravilen koode
udikume ushasathil aananda gosham;-4 Cheivathillavan nammal papathinothapol
Prethibhalam arulunnilakruthyangal genichum
vanami bhoovil ninnuyarnniripp athupol
paran daya bhaktharmel valiyathu thane;-5 Odikukillavanettam chathanjatham oda
kedukukillavan thiri puka vamikukilum
nadathum than vithi jayam labhikum nal vareyum
thalarathe avan bhoovil sthpikum niyayam;-6 Vazhuthedathavanenne karangalil kathu
niruthum than mahimayil savidhathil nathan
kalankamatt ananda poornnathayode
bhavikatte mahathwam angavanennum amen;-
This song has been viewed 9016 times.
