enikaiyoruthama sampathu

Malayalam
എനിക്കായൊരുത്തമ സമ്പത്ത്‌

Song

  • Malayalam

    എനിക്കായൊരുത്തമ സമ്പത്ത്‌
    സ്വര്‍ഗ്ഗരാജ്യത്തില്‍ ഒരുക്കുന്നതാല്‍
    ഇനി ലോകത്തെ സ്നേഹിച്ചീടുവാന്‍
    ഒരു കാലത്തും പോകയില്ല ഞാന്‍ (2)

    എന്‍റെ ആയുസ്സിന്‍ ദിനമൊക്കെയും
    നിന്നെ മാത്രം ഞാനിനി സേവിക്കും
    എന്‍റെ പ്രാണനായകനേശുവേ
    നിന്‍റെ സ്നേഹം നീ എനിക്കേകിടണേ (2)
                            
    ഏഴയാകുന്ന എന്നെ സ്നേഹിച്ച
    നിന്‍റെ സ്നേഹം എത്രയോ ആശ്ചര്യം
    എന്‍റെ പാപശാപങ്ങള്‍ നീക്കി നിന്‍
    തിരുജീവനാല്‍ എന്നെ നിറച്ചല്ലോ (2) (എന്‍റെ ആയുസ്സിന്‍..)
                            
    എന്‍റെ ദേഹവും തിരു ആലയമായ്‌
    നിന്‍റെ ആത്മാവെ എനിക്കേകിയതാല്‍
    തിരുനാമത്തിന്‍ മഹത്വത്തിന്നായ്
    ഇനി ജീവിപ്പാന്‍ കൃപ നല്‍കുക (2) (എന്‍റെ ആയുസ്സിന്‍..)

  • English

    enikaiyoruthama sampathu
    swarggarajyathil orukkunnatal
    ini lokathe snehicchiduvan
    oru kalathum pokayilla njan (2)

    ente ayussin dinamokkeyum
    ninne matram njanini sevikkum
    ente prananayakanesuve
    ninde sneham nee enikkekidane (2)

    ezhayakunna enne snehicha
    ninrde sneham ethrayo ascharyam
    ente papasapangal neeki nin
    thirujeevanal enne nirachallo (2) (ente ayussin..)

    ente dehavum thiru alayamay‌i
    ninde atmave enikkekiyatal
    thirunamattin mahatvattinnayi
    ini jeevippan kripa nalkuka (2) (ente ayussin..)

Song added on : June 02, 2018
This song has been viewed 8817 times.

Rate This Song