Ente nathan ninam chorinjo

Malayalam
എന്റെ നാഥൻ നിണം ചൊരിഞ്ഞോ

Song

  • Malayalam

    1 എന്റെ നാഥൻ നിണം ചൊരിഞ്ഞോ?
    എന്റെ രാജാ മരിച്ചുവെന്നോ?
    പുഴുവിനൊത്തോരെനിക്കുവേണ്ടി
    വിശുദ്ധമാം ശിരസ്സവൻ കുനിച്ചുവെന്നോ?

    യേശുനാഥൻ എനിക്കുമപ്പോൽ
    നിനക്കും വേണ്ടിമരിച്ചുപാപി
    സകലർക്കുമായവൻ മരിച്ചു
    രക്ഷ വെറും ദാനമത്രേ തനിക്കു സ്തുതി

    2 നാം നശിച്ച കാരണത്താൽ ക്രൂശിലവൻ തൂങ്ങുന്നിതാ 
    ഭ്രമിച്ചുപോകും ദയവിതുതാൻ
    അറിയാതുള്ളൊരു കൃപ പരമസ്നേഹം

    3 പാപത്തിനാൽ നശിച്ച നമ്മെ കരുതിയല്ലോ പരൻ മരിച്ചു 
    അഭിഷിക്തന്റെ മരണം മൂലം 
    അരുണൻ തന്നുടെ കരം മറച്ചിരുണ്ടു

    4 സ്നേഹമുള്ള ക്രൂശു കണ്ടു ഞാനും മുഖം താഴ്ത്തുന്നിതാ
    നന്ദിചൊൽവാനെന്റെ മനം
    ഉരുക്കണമെൻ കണ്ണുകളലിക്കണമേ

    5 എങ്കിലുമെൻ കണ്ണുനീരാൽ സ്നേഹക്കടം വീട്ടിടാമോ?
    ഒന്നുമാത്രമെനിക്കു സാദ്ധ്യം
    തരുന്നു ഞാനെന്നെപ്പരാ നിനക്കെന്നേക്കും

    എന്ന രീതി: ദേവേശാ യേശുപരാ

Song added on : September 17, 2020
This song has been viewed 1057 times.

Rate This Song