Nal neerurava pol (It is well with my soul)

Malayalam
നൽ നീരുറവ പോൽ സമധാനമോ

Song

  • Malayalam

    1 നൽ നീരുറവ പോൽ സമധാനമോ
    അലമാലപോൽ ദുഃഖമോ
    എന്തെന്തു വന്നാലും എൻ ജീവിതത്തിൽ
    ചൊല്ലും ഞാൻ എല്ലാം എൻ നന്മയ്ക്കായ്

     

    പാടീടും സ്തോത്രം ഞാൻ 
    സ്തോത്രം ഞാൻ പാടീടും 
    നാഥൻ ചെയ്യുമെല്ലാം നന്മയ്ക്കായ്

    2 പിശാചിൻ തന്ത്രങ്ങൾ പരീക്ഷകളും 
    എൻ ജീവിതേ ആഞ്ഞടിച്ചാൽ
    ചെഞ്ചോര ചൊരിഞ്ഞ എൻ ജീവനാഥൻ 
    എൻ പക്ഷം ഉള്ളതാൽ ജയമേ;- പാടീടും...

    3 വൻ ദുഃഖം പ്രയാസങ്ങൾ ഏറിയാലും 
    നിരാശനായ് തീരില്ല ഞാൻ 
    എന്നെ കരുതാൻ തൻമാറോടണയ്ക്കാൻ 
    നാഥൻ താനുള്ളതാൽ പാടുമേ;- പാടീടും...

    4 എൻ ഹൃത്തടത്തിൽ കർത്തൻ വാസമതാൽ
    യോർദ്ദാൻ പോൽ വൻ ക്ലേശം വന്നാൽ
    തകർന്നുപോവില്ല ചാവിൻ മുൻപിലും
    തൻ ശാന്തി മന്ത്രണം കേൾക്കും ഞാൻ;- പാടീടും...

    When peace like a river, attendeth my way,
    When sorrows like sea billows roll
    Whatever my lot, thou hast taught me to say
    It is well, it is well, with my soul

    It is well
    With my soul
    It is well, it is well with my soul

    Though Satan should buffet, 
    though trials should come,
    Let this blest assurance control,
    That Christ has regarded my helpless estate,
    And hath shed His own blood for my soul

    My sin, oh, the bliss of this glorious thought
    My sin, not in part but the whole,
    Is nailed to the cross, and I bear it no more,
    Praise the Lord, praise the Lord, o my soul

Song added on : September 21, 2020
This song has been viewed 5721 times.

Rate This Song

YouTube Videos