Yahen daivamen aashrayame

Malayalam
യാഹെൻ ദൈവമെൻ ആശ്രയമേ

Song

  • Malayalam

    1 യാഹെൻ ദൈവമെൻ ആശ്രയമേ
    എന്റെ സങ്കേതം നീ മാത്രമേ
    നിൻ പാതയെ നോക്കി നോക്കി
    മുമ്പോട്ടോടുമന്ത്യംവരെയും

    എന്റെ ജീവിത നാളുകളിൽ 
    പ്രാണനായകൻ കൂടെയുണ്ടേ
    ഭയം വേണ്ടിഹെ മരുഭുവതിൽ
    പ്രാണനായകൻ കൂടെയുണ്ടേ

    2 എൻ പാപഭാരം ചുമന്നു കുരിശേറി കാൽവറിമേട്ടിൽ
    എൻ പേർക്കായ് ജീവൻ തന്നോനെ
    നിന്റെ സ്നേഹം എന്താശ്ചര്യമേ
    ദിനമൊക്കെയും നിന്നെ സേവിപ്പാൻ 
    നിന്റെ വൻകൃപ നൽകിടണേ;- എന്റെ...

    3 ശത്രുനിരനിരയായ് നിൽക്കുന്നേ
    നിന്ദപരിഹാസം ഏറിടുന്നേ
    പ്രതികൂലങ്ങളേറിടുന്നേ നാഥാ നിൻ മാർവ്വിൽ ചരിടുന്നേ
    ശക്തി നൽകേണം ജയം നൽകേണം
    സ്വർഗ്ഗസീയോനിലെത്തും വരെ;- എന്റെ...

    4 യേശുമണവാളൻ വന്നിടാറായ്
    തന്റെ കാന്തയെ ചേർത്തിടുവാൻ
    ഇനി കാലങ്ങളേറെയില്ല തന്റെ വാഗ്ദത്തം നിറവേറുന്നേ
    എന്നു വന്നീടും മുഖം കാണുവാൻ 
    പ്രിയാ എന്നു നീ വന്നീടുമോ;- എന്റെ...

  • English

    1 Yahen daivamen aashrayame!
    Ente sangetham nee mathrame
    Nin pathaye nokki nokki 
    munpo’todum’antyam’vareyum

    Ente jeevitha nalukalil
    prana’nayaken kudeyunde
    Bhayam vendihe marubhuvathil
    prana’nayaken kudeyunde

    2 En papabharam chumannu kurisheri kaalvarimettil
    En perkay jeevan thannone
    Ninte sneham entha'ashchryame
    Dinamokeyum ninne sevippan 
    ninte vankrupa nalkidane;-

    3 Shathru'nira'nirayay nilkunne
    ninda parihasam eeridunne
    Prathikulangaleridunne nadha nin marvil charidunne
    Shakthi nalkenam jayam nalkenam
    Swarga seeyonilethum vare;-

    4 Yeshu manavalen vannidaray
    Thante kandaye cherthiduvan
    Ini kalangalereyilla thante vagdatham niraverunne
    Ennu vannidum mukam kanuvan 
    Priya ennu nee vannedumo;-

Song added on : September 26, 2020
This song has been viewed 1140 times.

Rate This Song

YouTube Videos