Pokayilla njaan ange pirinju

Malayalam
പോകയില്ല ഞാൻ അങ്ങേ പിരിഞ്ഞു

Song

  • Malayalam

    1 പോകയില്ല ഞാൻ അങ്ങേ പിരിഞ്ഞു
    മാറുകില്ല ഞാൻ അങ്ങേ മറന്നു(2)
    അങ്ങേക്കാളിലും മറ്റൊന്നിനെ ഞാൻ
    കാണുന്നില്ലായെ യേശു നാഥനെ(2)

    യേശു മതിയെ എനിക്ക് എൻ
    യേശു മതിയെ എനിക്ക്(2)

    2 നല്ലതു മാത്രം നാൾതോറും നൽകി എനിക്കായി
    എൻ ഭാവി അറിയും അതിലേക്ക് നടത്തും എൻ നാഥാ(2)
    എങ്ങനെ അകലും മാർവ്വോട് അണയും
    നീ മാത്രമാണെന്റെ ദൈവം(2);- യേശു മതിയെ...

    3 ഓരോ ദിനവും കൂടെ നടക്കും എൻ നാഥാ
    നല്ല വഴികൾ കാട്ടിതന്നീടും എൻ നാഥാ(2)
    ഭയമെന്തിനുലകിൽ പതറാതെ പോകാം
    പരിപാലകൻ കൂടെയില്ലേ(2);- യേശു മതിയെ...

Song added on : September 22, 2020
This song has been viewed 1444 times.

Rate This Song

YouTube Videos