Nandiyalennullam nirayunnu nathha
Song
- Malayalam
നന്ദിയാലെന്നുള്ളം നിറയുന്നു നാഥാ
ഇന്നയോളമെന്നെ കരുതിയതാൽ
ദോഷിയാമെന്നെ നിൻ വൻ ദയയാൽ
കുറവെന്യേ കാത്തുവല്ലോ(2)1 ജീവിതയാത്രയിലനുദിനവും
അതിശയമായെന്നെ നയിച്ചുവല്ലോ(2)
ഒരു നിമിഷവുമീ ധരണിയിലലയാൻ
അടിയനു നീ ഇടയേകിയില്ല(2);- നന്ദിയാലെ…2 തിരുകൃപയിൽ തണലൊരുക്കിയെന്നെ
നിരന്തരമായ് നീ മറച്ചുവല്ലോ(2)
ആധികൾ വ്യാധികൾ ദുരിതങ്ങളകറ്റി
ക്ഷേമമോടെന്നും നീ പുലർത്തിയല്ലോ(2);- നന്ദിയാലെ...
This song has been viewed 1369 times.
