Kurisheduthen nalla manassode
Song
- Malayalam
കുരിശ്ശേടുത്തേൻ നല്ല മനസ്സോടെ ഞാൻ
എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ
എന്നെ ഒരുക്കിടുന്നെ എന്നെ വിളിച്ചവനായ്
എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ1 വീടും വിടുന്നേ എന്റെ നാടും വിടുന്നേ
എന്റെ വീട്ടിലെത്തുവാൻ സ്വർഗ്ഗ-നാട്ടിലെത്തുവാൻ
വാസമൊരുക്കിടുമ്പോൾ പ്രിയനിറങ്ങി വരും
എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ2 വഴി വിദൂരം യാത്ര അതികഠിനം
പരിശോധനയുണ്ടെ പരിഹാസവുമുണ്ടെ
പാരം ക്ലേശമേറ്റ നായകൻ കൂടെയുണ്ടല്ലോ
എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ3 രോഗമുണ്ടെന്നാൽ സൗഖ്യദായകനുണ്ട്
ബലഹീനതയെന്നാൽ ശക്തിദായകനുണ്ട്
പരിതാപമില്ലഹോ പരൻ യേശുവുള്ളതാൽ
എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ4 എന്റെ ക്രൂശു ഞാനെടുത്തെന്റെ വഴിയേ - വിട്ടു
തന്റെ ശിഷ്യനാകുവാൻ തന്റെ വഴിയേ
എന്നും പിൻഗമിക്കുമേ എന്റെ യേശുവിനെ
എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ5 ഞാനും എനിക്കുള്ളതും യേശുവിനത്രെ
എന്റെ ജീവനെയും ഞാനിന്നു പകച്ചിടുന്നേ
നിത്യജീവനായി ലാക്കിലോടിയെത്തുമെ
എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ
This song has been viewed 301 times.