Sandeham enthinuvendi
Song
- Malayalam
സന്ദേഹം എന്തിനുവേണ്ടി
സന്തതം പ്രീയൻ കൂടെയുണ്ട്
സകല മാനവ പാപം വഹിച്ച
സർവ്വാധിപനെ ധ്യാനിക്കു(2)1 ദീനദയാലു നിൻ സാന്നിധ്യം എന്നും
നീറും മനസ്സിന്നൊരാശ്വാസമെ(2)
നിഴലായ് നയിക്കു നിത്യത തന്നിൽ
വലയുന്നെൻ പാദം;- സന്ദേഹം...2 എന്നുടെ സർവ്വവും നിൻ പാദപീഠത്തിൽ
അർപ്പണം ചെയ്യുന്നിതാ(2)
ഏറ്റെടുക്കു സർവ്വാധീശാ
അലിയുന്നു നിന്നിൽ;- സന്ദേഹം...3 അനവരധം നിൻ അതുല്യ സ്നേഹം
ഈ മൺ പാത്രങ്ങളിൽ
പകരൂ എന്നും അമിതമായി
ജ്വലിച്ചിടാനെന്നും;- സന്ദേഹം...
This song has been viewed 610 times.