Saundaryathinte purnnathayakunna
Song
- Malayalam
1 സൗന്ദര്യത്തിന്റെ പൂർണ്ണതയാകുന്ന സീയോനിൽ
നിന്നും പ്രകാശിക്കുന്നോനെ പ്രഭാതത്തിൽ സ്തുതിക്കുന്നേ2 തേൻമൊഴി തൂകുന്ന നിന്റെ പൊന്മുഖം കാണ്മാൻ
അതിരാവിലെ ഉണർന്നെഴുന്നു തിരുനാമത്തെ സ്തുതിക്കുന്നേ3 അന്ധകാരംകൊണ്ടു മൂടപ്പെട്ട ലോകത്തിൽ എന്നെ
വീണ്ടെടുത്ത രക്ഷിതാവേ ദിനം മുഴുവൻ സൂക്ഷിക്ക;-4 രാമുഴുവൻ മാർവ്വിലെന്നെ കാത്ത കൃപയ്ക്കായ്
ആനന്ദഗീതങ്ങളാലെ തൃപ്പാദങ്ങൾ നമിക്കുന്നേ;-5 ഈ പകലെൻ ജീവിതത്തിൽ തെറ്റുവരാതെ
രക്തത്താലെ സൂക്ഷിച്ചെന്നെ തൃക്കരത്താൽ താങ്ങണേ;-6 ജയകരമാം ജീവിതം ഞാൻ ചെയ്തിടുവാനായ്
അധികാരമുള്ളേശുവിന്റെ തിരുമാർവ്വിൽ ഞാൻ ചാരുന്നേ;-7 യാഗം കഴിച്ചു നിയമം ചെയ്ത ശുദ്ധന്മാർ
നാലാം യാമത്തിലുണർന്നവർ മോദമോടെ വാഴ്ത്തുന്നു;- - English
1 Saundaryathinte purnnathayakunna seeyonil
Ninnum prakashi’kunnone prabhathathil sthuthikkunne;-2 Then’mozhi thukunna ninte ponmukam kanmaan
Athi’ravile unernnezhunnu thirunamathe sthuthikkunne;-3 Andhakaaram’kondu mudappetta lokathil enne
Veendedutha rakshithaave dinam muzhuvan sukshikka;-4 Raamuzhuvan maarvilenne kaatha krupakkaay
Aananda’geethangalale thrippadagal namikunne;-5 Iee pakalen jeevithathil thettuvarathe
Rakthathale sukshichenne thrikkarathal thangane;-6 Jayakaramaam jeevitham njaan chythiduvanay
Adikaramulleyshuvin thirumarvil njan charunne;-7 Yagam kazichu neeyamam chytha shudhanmar
Naalaam yaamatthi’lunarnnavar modammode vazthunnu;-
This song has been viewed 4172 times.