Anugamikkum njaaneshuvine

Malayalam
അനുഗമിക്കും ഞാനേശുവിനെ അനുദിനം

Song

  • Malayalam

    1 അനുഗമിക്കും ഞാനേശുവിനെ 
    അനുദിനം കുരിശെടുത്തു
    അവഗണിക്കും ഞാൻ ലോകസ്നേഹത്തെ 
    അവൻ തന്ന ബലം ധരിച്ച് 

    സ്നേഹക്കൊടിക്കീഴിൽ ഞാനിരുന്നു
    സ്നേഹനാഥനെ സ്തുതിക്കും (2)

    2 മമ പ്രിയരെന്നോടെതിർത്തിടിലും
    മനംനൊന്തു    കലങ്ങീടിലും 
    മനസുഖം തരും തൻ തിരുമൊഴികൾ
    മതിയെനിക്കാശ്വസിപ്പാൻ;-

    3 പല പരിശോധനകൾ സഹിച്ച്
    പഴിദുഷിനിന്ദ വഹിച്ച് 
    അരുമരക്ഷകനെ അനുഗമിച്ചെൻ
    അവസരം ചെലവഴിക്കും;-

    4 വരുമൊരുനാളിലെന്നാത്മ
    പ്രിയന്നരികിലണഞ്ഞിടും ഞാൻ
    പുതുവുടലണിഞ്ഞു കുതുഹലമായ്
    പുതുപുരിയിൽ വസിക്കൂ;- 

    ദൈവസന്നിധൗ - എന്നരീതി

Song added on : September 15, 2020
This song has been viewed 476 times.

Rate This Song