Sthothram en paripaalaka lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 2.

This song has been viewed 602 times.
Song added on : 9/24/2020

സ്തോത്രം എൻ പരിപാലകാ മമ നായകാ വന്ദനം

സ്തോത്രം എൻ പരിപാലകാ മമ നായകാ വന്ദനം

സാധുവെന്നിൽ കരളലിഞ്ഞു
ചെയ്ത എല്ലാ നന്മയ്ക്കും പരിപാലകാ വന്ദനം

പാപമെല്ലാം പോക്കിയെന്നെ
മാർവിൽ ചേർത്ത അമ്മ നീ പരിപാലകാ വന്ദനം

ക്ലേശമകറ്റീടുവാനായി
ഭക്തി മാർഗമേകിയ പരിപാലകാ വന്ദനം

പരമേശൻ കരുതലിനാൽ
ഓരോ നാളും പോറ്റുന്നു പരിപാലകാ വന്ദനം

നീയെനിക്കും ഞാൻ നിനക്കും
വേറെയില്ലോർ ബന്ധുവും പരിപാലകാ വന്ദനം

പരിശുദ്ധനാം മണവാളാ
ദോഷമെന്നെ തീണ്ടൺല്ലേ പരിപാലകാ വന്ദനം

യേശുവേ നിൻ രാജ്യമതിൽ
എന്നെ ഓർത്തുകൊള്ളണേ പരിപാലകാ വന്ദനം



An unhandled error has occurred. Reload 🗙