Saraphukal bhakthiyodeppozhum

Malayalam
സാറാഫുകൾ ഭക്തിയോടെപ്പോഴും ആർത്തീടുന്നു

Song

  • Malayalam

    സാറാഫുകൾ ഭക്തിയോ-
    ടെപ്പോഴും ആർത്തീടുന്നു
    ശുദ്ധിമാന്മാർ ഏവരും
    എന്നെന്നും വാഴ്ത്തീടുന്നു

    അങ്ങ് പരിശുദ്ധൻ-(3)
    ഞങ്ങൾ വാഴ്ത്തി വണങ്ങീടുന്നേ
    സർവ്വഭൂസീമാ വാസികളെല്ലാം
    തിരുനാമത്തെ ഉയർത്തിടട്ടെ(2)

    1 ഭൂമിയിലെങ്ങും നിന്റെ മഹിമ
    നിറഞ്ഞു കവിഞ്ഞിടുന്നു
    ആലയത്തിലും നിന്റെ മഹത്വം
    അലയടിച്ചുയർന്നിടുന്നു
    സ്തുതികൾക്കും പുകഴ്ചയ്ക്കും യോ-ഗ്യൻ
    സർവ്വ മാനവും നിനക്കുമാത്രം;-

    2 സ്വർഗ്ഗം നിന്നുടെ സിംഹാസനം
    ഭൂമി - നിൻ - പാദപീഠം
    അടിയങ്ങൾ - നിൻ - നിവാസം
    അവിടുത്തെ വിശ്രാമവും
    സകലവും ചമച്ച എൻ ദേവാ
    സർവ്വ കാരണഭൂതനും നീ

    3 സ്വർപ്പുരത്തിൽ - നീ - അല്ലാതെ
    ആരുള്ളൂ ജീവനാഥാ
    ഭൂവിലും-നിന്നെ-അല്ലാതെ
    വേറൊരു വാഞ്ചയില്ലാ
    എന്നെന്നും നിൻ കൂടെ വാ-ഴാൻ 
    എന്നെ നിനക്കായ് തിരഞ്ഞെടുത്തു

     

Song added on : September 24, 2020
This song has been viewed 462 times.

Rate This Song