Dureyaa kunnathil kanunnu krushathe

Malayalam
ദൂരെയാ കുന്നതിൽ കാണുന്നു ക്രൂശത്

Song

  • Malayalam

    ദൂരെയാ കുന്നതിൽ കാണുന്നു ക്രൂശത്
    നിന്ദ പീഡ തൻ പ്രതിരൂപം
    പ്രിയമാം ക്രൂശത് എൻ പ്രിയൻ അന്നതിൽ
    ലോകപാപത്തിനായ് യാഗമായ്

    ഞാൻ സ്നേഹിക്കുമാ ക്രൂശിനെ
    സർവ്വം കാഴ്ച വെയ്ക്കും നാൾ വരെ
    ചേർത്തണച്ചിടുമാം  ക്രൂശിനെ
    താൻ കിരീടങ്ങൾ നൽകും വരെ

    കാണുന്നാ  ക്രൂശിനെ ലോകത്തിൽ നിന്ദ്യമാം
    എന്നാലെന്നുടെ പ്രമോദമാം
    ദൈവ കുഞ്ഞാടതിൽ വീണ്ൻ  പ്രഭ വെടിഞ്ഞു
    പാപം പേറി കാൽവരി ഇരുളിൽ

    കാണുന്നാ ക്രൂശതിൽ  തിരു ചോരപ്പാടിൽ
    വിളങ്ങിടും മഹൽ സൗന്ദര്യം
    ഹീനമാം ക്രൂശതിൽ യേശു കഷ്ട മൃത്യു
    ഏറ്റു എൻ ക്ഷമ ശുദ്ധിക്കായി -ഞാൻ  

    കാണുമാ ക്രൂശതിൽ ദാസിയാം (ദാസനാം) ഏഴ ഞാൻ
    അതിൽ നിന്ദ പേറിടും മോദാൽ
    വിളിച്ചീടുമവൻ ആ ദിനം ഭവനേ
    നിത്യം പങ്കിടും തൻ മഹത്വം

     

Song added on : September 16, 2020
This song has been viewed 404 times.

Rate This Song