Naleye orthu njaan vyakulayakuvan

Malayalam
നാളെയെ ഓർത്തു ഞാൻ വ്യാകുലയാകുവാൻ

Song

  • Malayalam

    1 നാളെയെ ഓർത്തു ഞാൻ വ്യാകുലനാകുവാൻ
    യേശു സമ്മതിക്കില്ല
    ഭാവിയെ ഓർത്തു ഞാൻ ഭാരപ്പെട്ടീടുവാൻ
    യേശു സമ്മതിക്കില്ല

    അവൻ മതിയായവൻ യേശു മതിയായവൻ
    എനിക്കെല്ലാറ്റിനും മതിയായോൻ
    യേശു എല്ലാറ്റിനും മതിയായോൻ

    2 കഷ്ടതയേറുമി പാരിലെ ജീവിതം
    സന്തോഷമേകുകില്ല
    ഭാരങ്ങളേറുമി പാരിലെൻ വീട്ടിലും
    ശാന്തിയതൊട്ടുമില്ല;- അവൻ...

    3 ദുഃഖിതർക്കാശ്വാസം ഏകിടും നാഥനാം
    യേശു എനിക്കഭയം
    രോഗിക്കു വൈദ്യനായ് കൂടെയിരിക്കുന്ന
    രക്ഷകനേശു മതി;- അവൻ...

    4 വീണ്ടും വരുന്നവൻ വേഗം വന്നീടുമേ 
    മേഘത്തിൽ വെളിപ്പെടുമേ
    തോളിൽ വഹിച്ചവൻ മാർവ്വിൽ അണച്ചവൻ
    കണ്ണുനീർ തുടച്ചീടുമേ;- അവൻ...

    5 സാരമില്ലീ ക്ലേശം പോയിടും വേഗത്തിൽ
    കണ്ടിടും പ്രിയൻ മുഖം
    ദൂരമില്ലിനിയും വേഗം നാം ചേർന്നിടും
    സ്വർഗ്ഗീയ ഭവനമതിൽ;- നാളെയെ...

  • English

    1 Naaleye orthu njaan vyakulanakuvan
    yeshu sammathikkilla
    bhaviye orthu njaan bharappetteduvaan
    yeshu sammathikkilla

    avan mathiyayavan yeshu mathiyayavan
    enikkellattinum mathiyayon
    yeshu ellattinum mathiyayon

    2 kashdathayerumi parile jeevitham
    santhoshamekukilla
    bharangalerumi parilen vettilum
    shanthiyathottumilla;- avan...

    3 dukhitharkkashvasam eekidum nathanam
    yeshu enikkabhayam
    rogikku vaidyanaay kudeyirikkunna
    rakshakaneshu mathi;- avan...

    4 vendum varunnavan vegam vannedume
    meghathil velippedume
    tholil vahichavan marvvil anachavan
    kannuner thudachedeume;- avan...

    5 saramillee klesham poyiTum vegathil
    kandidum priyan mukham
    duramilliniyum vegam naam chernnidum
    swarggeya bhavanamathil;- naaleye...

Song added on : September 21, 2020
This song has been viewed 322 times.

Rate This Song