Aathma santhosam kondanadippan
Song
- Malayalam
ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ
ആത്മമാരി കൊണ്ടു നിറയ്ക്കേണമേ1 ദൈവത്തിന്റെ തേജസ്സിന്നിവിടെ
പ്രകാശിക്കവേണം വെളിച്ചമായി
പാപത്തിന്റെ എല്ലാ അന്ധകാരവും
എല്ലാ ഉള്ളത്തിൽ നിന്നും നീങ്ങിപ്പോകട്ടെ;-2 സ്വർഗ്ഗസന്തോഷം കൊണ്ടാനന്ദിപ്പാൻ
ആത്മ ശക്തിയാലിന്നു നടത്തേണമേ
കല്ലുപോലുള്ള എല്ലാ ഉള്ളങ്ങളെയും
ഇന്നു മെഴുകുപോൽ ഉരുക്കേണമെ;-3 ആത്മ നിലങ്ങളെ ഒരുക്കിടുവാൻ
സ്വർഗ്ഗസീയോനിലെ വിത്തു വിതപ്പാൻ
നല്ലവണ്ണമതു ഫലം കൊടുപ്പാൻ
ആത്മ തുള്ളികൊണ്ടു നനയ്ക്കേണമേ;-4 വെളിച്ചങ്ങൾ വീശുന്നു അന്ധകാരം മാറുന്നു
ദൈവത്തിന്റെ ആത്മാവുള്ളിലാകുമ്പോൾ
മായയായ ലോകത്തിൽ ഞാൻ ചേർന്നു നിൽക്കാതെ
എൻ രക്ഷകനാം യേശുവിൽ ഞാനാശ്രയിച്ചിടും;- - English
aathma santhosham kondanandippan-innu
aathma mari kondu nirakkename1 daivathinte thejassinnivide
prakashikka-venam velichamayi
papathinte ella andhakaravum
ella ullathil ninnum neengkippokate;-2 svorgga santhosham kondanandippan
aathma shakthiyalinnu nadathename
kallupolulla ella ullangkaleyum
innu mezhukupol urukkename;-3 aathma nilangkale orukeduvan
svorgga seyonile vithu vithappan
nallavannamathu bhalam koduppan
aathma thulli kondu nanayckkename;-4 velichangkal veshunnu andhakaram marunnu
daivathinte aathmavullil aakumpol
mayayaya lokathil njaan chernnu nilkkathe
en rakshkanam yeshuvil njaan ashrayichidum;-
This song has been viewed 2376 times.
