Halleluyah rakthathaal jayam jayam
Song
- Malayalam
ഹാലേലുയ്യാ രക്തത്താൽ ജയം ജയം
യേശുവിൻ രക്തത്താൽ ജയം ജയം ജയം1 എന്റെ സൗഖ്യദായകൻ യഹോവറാഫയാകയാൽ
ഒന്നുമേ ഭയന്നിടാതെ പോയിടും
രോഗഭീതിയില്ലിനി രക്തമെന്റെ കോട്ടയായ്
നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാ2 കരുതിടാമെന്നേറ്റവൻ യഹോവ-യിരെ ആകയാൽ
വരുവതൊന്നിലും ഭയപ്പെടില്ല ഞാൻ
കരുതിടുമെനിക്കവൻ വേണ്ടതെല്ലാം അനുദിനം
നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാ3 ഇതുവരെ നടത്തിയോൻ ഏബനേസറാകയാൽ
യഹോവ-ശമ്മ കൂടെയെന്നുമുള്ളതാൽ
കൊടിയുയർത്തും ശത്രുവിൻ മുമ്പിൽ യഹോവ-നിസ്സി
നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാ4 സർവ്വശക്തനായവൻ യഹോവ-എലോഹീമവൻ
സർവ്വ മുഴങ്കാലും മടങ്ങിടുമേ
സർവ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവൻ
സർവ്വരാലും വന്ദിതൻ മഹോന്നതൻ;- ഹല്ലേലുയ്യാ - English
Haleluyah rakthathal jayam jayam
yeshuvin rakthathal jayam jayam jayam1 ente saukhyadayakan yahovaraphayakayal
onnume bhayannidathe poyidum
rogabhethiyillini rakthamente kottayay
nirbhayam niramayam vasikkum njan;- halleluyah2 karuthidamennettavan yahova-yire aakayaal
varuvathonnilum bhayappedilla njaan
karuthidumenikkavan vendathellaam anudinam
nirbhayam niramayam vasikkum njaan;- halleluyah3 ithuvare nadathiyon ebanesarakayal
yahova-shamma koodeyennumullathal
kodiyuyarthum shathruvin mumpil yahova-nissi
nirbhayam niramayam vasikkum njaan;- halleluyah4 sarvashakthanayavan yahova-elohemavan
sarva muzhangkalum madangedume
sarva navumekamay eetu chollumeyavan
sarvaralum vandithan mahonnathan;- halleluyah
This song has been viewed 1130 times.