Shuddher sthuthikum veede

Malayalam
ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേ

Song

  • Malayalam

    1 ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേ
    പരിലസിക്കും സ്വർണ്ണത്തെരുവീഥിയിൽ
    അതികുതുകാൽ എന്നു ഞാൻ ചേർന്നീടുമോ

    വാനവരിൻ സ്തുതിനാദം സദാ മുഴങ്ങും ശാലേമിൽ
    എന്നു ഞാൻ ചേർന്നീടുമോ പരസുതനെ 
    എന്നു ഞാൻ ചേർന്നീടുമോ 

    2 മുത്തിനാൽ നിർമ്മിതമായുള്ള പന്ത്രണ്ടുഗോപുരമെ 
    തവമഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാൻ 
    മമ കൺകൾ പാരം കൊതിച്ചിടുന്നേ;-

    3 അന്ധത ഇല്ല നാടേ ദൈവതേജസ്സാൽ മിന്നും വീടേ 
    തവ വിളക്കാം ദൈവത്തിൻ കുഞ്ഞാടിനെ 
    അളവന്യേ പാടിസ്തുതിച്ചിടും ഞാൻ;-

    4 കഷ്ടതയില്ലാ നാടേ ദൈവഭക്തരിൻ വിശ്രമമേ 
    പുകൾ പെരുകും പുത്തനെരൂശലേമേ
    തിരു മാർവ്വിൽ എന്നു ഞാൻ ചാരീടുമോ;-

    5 ശുദ്ധവും ശുഭ്രവുമായുള്ള ജീവജലനദിയിൻ 
    ഇരുകരയും ജീവവൃക്ഷഫലങ്ങൾ
    പരിലസിക്കും ദൈവത്തിൻ ഉദ്യാനമേ;- 

    6 കർത്തൃ സിംഹാസനത്തിൻ ചുറ്റും വീണകൾ മീട്ടിടുന്ന 
    സുരവരരെ ചേർന്നങ്ങു പാടീടുവാൻ 
    ഉരുമോദം പാരം വളരുന്നഹോ;-

  • English

    1 shuddhar sthuthikkum veede daiva’makkal’kullashrayame
    parilasikkum svarnna theruveedhiyil
    athikuthukaal ennu njaan chernneedumo

    vanavarin sthuthi nadam sada muzhangum shalemil
    ennu njaan chernnedumo parasuthane
    ennu njaan chernnedumo

    2 muthinaal nirmmithamaayulla panthrandu gopurame
    thava mahathvam kanditt-angaanandippan
    mama kankal param kothichidunne;-

    3 andhatha illa nade daiva thejassal minnum veede
    thava vilakkaam daivathin kunjadine
    alavenye padi sthuthichidum njaan;-

    4 kashadathayillaa naade daiva’bhaktharin vishramame
    pukal perukum puthan’erushaleme
    thirumarvil ennu njaan chareedumo;-

    5 shuddhavum subhravumaayulla jeevajala nadiyin
    irukarayum jeeva’vrikshaphalangal
    parilasikkum daivathin udyaaname;-

    6 karthru simhaasanathin chuttum veenakal meettidunna
    suravarare-chernnangu paadeeduvaan
    puru-modam param valarunnaho;-

Song added on : September 24, 2020
This song has been viewed 15091 times.

Rate This Song

YouTube Videos