Balahenathayil balameki

Malayalam
ബലഹീനതയിൽ ബലമേകി

Song

  • Malayalam

    ബലഹീനതയിൽ ബലമേകി
    ബലവാനായോൻ നടത്തിടുന്നു (2)
    കൃപയാലെ കൃപയാലെ 
    കൃപയാല-നുദിനവും (2) ബലഹീനത...

    1 എന്റെ കൃപ നിനക്കുമതി 
    കർത്താവിൻ തിരുവചനം 
    അനശ്വരമായ വചനമതേകി 
    അതിശയമായി നടത്തിടുന്നു;- കൃപയാലെ...

    2 ദുഃഖങ്ങളിൽ ഭാരങ്ങളിൽ
    കർത്താവു കരുതീടും 
    ബലഹീനതയിൽ തികഞ്ഞുവന്നീടും
    തിരുശക്തി നാഥൻ പകർന്നീടും;- കൃപയാലെ...

    3 യഹോവയെ കാത്തിരിപ്പോർ
    ശക്തിയെ പുതുക്കീടും 
    കഴുകനെപ്പോലെ ചിറകടിച്ചുയരും 
    തളർന്നുപോകാതെ ഓടീടും;- കൃപയാലെ...

    4 വാഴ്ത്തീടുമെൻ ജീവകാലം 
    എന്നേശുനായകനെ 
    പ്രതികൂലമേറും ജീവിതമരുവിൽ
    പുലർത്തുന്നെൻ നാഥൻ ജയകരമായ്;- കൃപയാലെ...

Song added on : September 15, 2020
This song has been viewed 1150 times.

Rate This Song

YouTube Videos