Sakaleshajane vediyum
Song
- Malayalam
സകലേശജനെ വെടിയും
നരസംഘം ചുവടേ പൊടിയും1 സങ്കടം നിറഞ്ഞിങ്ങമരും തൻ
ജനങ്ങളെ കാത്തരുളും
തുംഗതേജസ്സാ വാനിൽ വരും2 സാരമായ തൻവാക്കുകൾ
നിസ്സാരമെന്നു താനേ കരുതി
നേരുവിട്ടു നീ പോകുകയോ?3 നഷ്ടമേൽക്കുകിൽ നൂറുഗണം
കിട്ടുമെന്നല്ല രാജ്യമതിൽ
നിത്യജീവനും കിട്ടുമെന്നാൽ4 ദൈവദാസരോടിങ്ങിടയും
പാപികൾ കിടന്നങ്ങലയും
കോപമേറ്റശേഷം വലയും5 ചൂളപോലെരിയുന്ന ദിനം
കാളുമഗ്നിയായ് വന്നിടവേ
താളടിക്കു തുല്യം നരരാം6 വേരുകൊമ്പിവ ശേഷിച്ചിടാ
ചാരമാമവർ കാൽക്കടിയിൽ
നേരുകാരതി ശോഭിതരാം7 യൂദർ ക്രിസ്തനെത്തള്ളിയതാൽ
ഖേദമെന്തു വന്നോർക്കുക നീ
ഭേദമില്ല നീയാകിലുമീ
This song has been viewed 494 times.