Krushithan yeshuvin sakshikale lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 242 times.
Song added on : 9/19/2020

ക്രൂശിതനേശുവിൻ സാക്ഷികളേ

ക്രൂശിതനേശുവിൻ സാക്ഷികളേ
കുരിശിൻ പടയാളികളേ
ആയുധവർഗ്ഗം കൈകളിലേന്തി
ഐക്യമായ് നീങ്ങീടാം

1 ശത്രുവിൻ തന്ത്രങ്ങൾ അറിഞ്ഞിടുവാനായ്
ശക്തരായ് തീർന്നീടാം
ചുവടുകൾ സൂക്ഷിച്ചിടാം
നായകൻ മുൻപിലുണ്ട്

2 ആദ്യസ്നേഹം കുറയുന്നു ദിനവും
അധർമ്മങ്ങൾ പെരുകിടുന്നു
വഴിയിൽ നാം വീണിടായ് വാൻ
വചനത്തിൽ വേരൂന്നിടാം;- ക്രൂശിത…

3 ഭിന്നത ചമയ്ക്കുന്ന പ്രാകൃതന്മാർ
ആത്മശകതിയെ ത്വജിച്ചിടുമ്പോൾ
ആത്മാവിൽ പ്രാർത്ഥിച്ചിടാം
വിശുദ്ധിയെ സൂക്ഷിച്ചിടാം;- ക്രൂശിത…

4 കുലി പ്രതിഫലം ലഭിക്കുന്ന സമയങ്ങൾ
ഏറ്റവും ആസന്നമായ്
കാലുകൾ ഇടറിടല്ലേ
കാലങ്ങൾ ഏറെയില്ല;- ക്രൂശിത…

5 വാതിലുകളേ നിങ്ങൾ തലകളെ ഉയർത്തുവിൻ
മണവാളൻ എഴുന്നെള്ളാറായ്
മണവാട്ടി ഒരുങ്ങീട്ടുണ്ടോ
മൃദുസ്വരം കേൾക്കുന്നുണ്ടോ;- ക്രൂശിത…



An unhandled error has occurred. Reload 🗙